
Air force Common Admission Test – 256 Vacancies
വ്യോമസേനയിൽ ഫ്ലൈയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ-ടെക്നിക്കൽ) ശാഖകളിലായി പൊതു പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് 2020 ജൂലൈ 14 ന് മുമ്പ് ഓൺലൈനായി ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
യോഗ്യതാ മാനദണ്ഡം
ഫ്ലൈയിംഗ് ബ്രാഞ്ച്
Age: 20-24
പ്ലസ് ടു ലെവലിൽ കണക്കിനും ഫിസിക്സിനും 50% മാർക്ക് നേടിയിരിക്കണം. കൂടാതെ താഴെ പറയുന്നതിൽ ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം.
- അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ തത്തുല്യമായ ബിരുദധാരികൾ (മൂന്ന് വർഷത്തെ കോഴ്സ്)
- അല്ലെങ്കിൽ 60 ശതമാനത്തിൽ കുറയാത്ത ബി ഇ/ ബി ടെക് യോഗ്യത ഉണ്ടായിരിക്കണം.(നാല് വർഷത്തെ കോഴ്സ്)
- അസോസിയേറ്റ് മെംബർഷിപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സിന്റെ (ഇന്ത്യ) സെക്ഷൻ എ & ബി പരീക്ഷ പൂർത്തിയാക്കിയവർ
ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ)
Age: 20-26
എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ നാല് വർഷത്തെ ഗ്രാജുവേഷൻ / ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജുവേഷൻ ഉണ്ടായിരിക്കണം. കൂടാതെ പ്ലസ് ടു ലെവലിൽ കണക്കിനും ഫിസിക്സിനും 50% മാർക്ക് നേടിയിരിക്കണം. എഞ്ചിനീയറിംഗ് / ടെക്നോളജി വിഷയങ്ങൾ അറിയുവാൻ നോട്ടിഫിക്കേഷൻ നോക്കുക.
ഗ്രൗണ്ട് ഡ്യൂട്ടി (നോൺ-ടെക്നിക്കൽ)
Age: 20-26
അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലേക്ക്: അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ തത്തുല്യമായ ബിരുദധാരികൾ
എഡ്യൂക്കേഷൻ വിഭാഗത്തിലേക്ക്: ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ ബിരുദാനന്തര ബിരുദം
വിശദമായ നോട്ടിഫിക്കേഷൻ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.