LD Clerk Exam Answer Key October 07 നു നടന്ന LD Clerk/ Clerk (Ex- Servicemen only) പരീക്ഷയുടെ ചോദ്യങ്ങൾ ആണ് ഇവിടെ ഉള്ളത്. നിങ്ങൾ ഈ പരീക്ഷ എഴുതിയിട്ടുണ്ടെങ്കിൽ, പരീക്ഷയിൽ നിങ്ങൾ നൽകിയ ഉത്തരം ഇവിടെ രേഖപ്പെടുത്തി ക്വിസ് submit ചെയ്യുമ്പോൾ നിങ്ങൾക്ക് ഈ പരീക്ഷയിൽ എത്ര മാർക്ക് ലഭിക്കും എന്ന് അറിയാൻ കഴിയും. മറ്റുള്ളവർ ഇത് ഒരു പരിശീലനം ആയി കരുതി നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ നൽകി ഈ പരീക്ഷ നിങ്ങൾ എഴുതിയിരുന്നെങ്കിൽ എത്ര മാർക്ക് ലഭിക്കുമായിരുന്നു എന്നും അറിയുക. ക്വിസ് Submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, ആൻസർ കീ എന്നിവ ലഭിക്കുന്നതാണ്. 1. ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസ്സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ? സലിം അലി എച്ച്. എൻ. കുൻസ്രു ഫസൽ അലി കെ. എം. പണിക്കർ 2. ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം ? മാംഗനീസ് വ്യവസായം ഇരുമ്പുരുക്ക് വ്യവസായം ചെമ്പ് വ്യവസായം ബോക്സ്റ്റ് വ്യവസായം 3. ബ്രിട്ടീഷ് രേഖകളിൽ “കൊട്ട്യോട്ട് രാജ” എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭരണാധികാരി ? വേലുത്തമ്പി ദളവ പഴശ്ശിരാജ മാർത്താണ്ഡവർമ്മ പാലിയത്തച്ചൻ 4. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത ? അലഹബാദ്-ഹാൽഡിയ സദിയ-ധൂബ്രി കാക്കിനട - പുതുച്ചേരി കൊല്ലം -കോഴിക്കോട് 5. സ്വരാജ് പാർട്ടിക്ക് രൂപം നൽകിയവർ ആരെല്ലാം ? സി. ആർ. ദാസ് , ജവഹർലാൽ നെഹ്റു സി. ആർ. ദാസ് , മോത്തിലാൽ നെഹ്റു, മോത്തിലാൽ നെഹ്റു, സുഭാഷ്ചന്ദ്രബോസ് മോത്തിലാൽ നെഹ്റു, ചന്ദ്രശേഖർ ആസാദ് 6. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആകെ വിസ്തൃതി ? 165.2 ലക്ഷം ച. കി. മീ. 73.4 ലക്ഷം ച. കി. മീ 82.4 ലക്ഷം ച. കി. മീ. 14.09 ലക്ഷം ച. കി. മീ. 7. അഗ്നിപുത്രി എന്നു വിശേഷിപ്പിക്കുന്ന ഭാരതീയ വനിത ? ടെസ്സി തോമസ് പി. ടി. ഉഷ ഡോ. ജാൻസി ജെയിംസ് ജെനി. ജെറോം 8. കേരളത്തിന്റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം ? മലനാട് ഇടനാട് മരുപ്രദേശം തീരപ്രദേശം 9. ചേരിചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാൻ തീരുമാനിച്ച സമ്മേളനം ? ബെൽ ഗ്രേഡ് സമ്മേളനം ബാന്ദുങ്ങ് സമ്മേളനം വെനസ്വേല സമ്മേളനം ലാഹോർ സമ്മേളനം 10. സമീപകാലത്ത് വാമൊഴിയിൽ നിന്നും വരമൊഴിയിലേക്ക് രൂപാന്തരപ്പെട്ട കേരള-കർണാടക ഭാഷ ? തുളു കൊങ്കിണി ബ്യാരി കന്നഡ 11. ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ? റഷ്യൻ വിപ്ലവം ഫ്രഞ്ച് വിപ്ലവം ചൈനീസ് വിപ്ലവം അമേരിക്കൻ വിപ്ലവം 12. വടക്കേ അമേരിക്കയിലെ റോക്കി പർവതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന ഉഷ്ണകാറ്റ് ? ചിനൂക്ക് ഫൊൻ ലൂ ഹെർമാറ്റൻ 13. കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിളകൾ താഴെത്തന്നിരിക്കുന്നു. 1)ഖാരിഫ് - നെല്ല്2)റാബി - പരുത്തി3)സൈദ് - പഴവർഗ്ഗങ്ങൾമുകളിൽ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ? 1 മാത്രം 1, 2 എന്നിവ 1, 3 എന്നിവ 2 മാത്രം 14. താഴെ തന്നിട്ടുള്ളവയിൽ വാണിജ്യബാങ്കുകളുടെ ധർമ്മങ്ങളിൽ ഉൾപ്പെടുന്നത് ഏത് ? നോട്ട് അച്ചടിച്ചിറക്കൽ വായ്പ നിയന്ത്രിക്കൽ സർക്കാരിന്റെ ബാങ്ക് നിക്ഷേപങ്ങൾ സ്വീകരിക്കുക 15. താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏതൊക്കെയാണ് ? 1) ഭിലായ് - ഒഡിഷ 2) റൂർക്കേല - ഛത്തീസ്ഗഡ് 3) ദുർഗാപുർ - പശ്ചിമ ബംഗാൾ 4) ബൊക്കാറോ - ഝാർഖണ്ഡ് 1, 3 എന്നിവ 2, 3 എന്നിവ 3, 4 എന്നിവ 1, 4 എന്നിവ 16. താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക. 1 ഇന്ത്യയിലെ മുഖ്യതാപോർജജ സ്രോതസ്സാണ് കൽക്കരി.2 പ്രധാന വ്യവസായിക ഇന്ധനമാണ് കൽക്കരി.3 ബിറ്റുമിനസ് വിഭാഗത്തിൽപ്പെട്ട കൽക്കരിയാണ് ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്നത്.4 മഹാരാഷ്ട്രയിലെ 'മുംബൈ-ഹൈ' യാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം.മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായിട്ടുള്ളത് ഏതൊക്കെയാണ് ? 1, 2 എന്നിവ 1, 2, 3 എന്നിവ 2, 3, 4 എന്നിവ 2, 4 എന്നിവ 17. ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ഉദാരവൽക്കരണത്തിന്റെ ഫലമായുള്ള മാറ്റത്തിൽ പെടുന്നവ ഏവ ? 1) വ്യവസായങ്ങൾ തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു.2) കമ്പോളനിയന്ത്രണങ്ങൾ പിൻവലിച്ചു.3) കൂടുതൽ മേഖലകളിൽ വിദേശനിക്ഷേപം അനുവദിച്ചു.4) ഇറക്കുമതിച്ചുങ്കവും നികുതികളും കൂട്ടി. 1, 2, 4 എന്നിവ 1, 2, 3 എന്നിവ 1, 4 എന്നിവ 2, 4 എന്നിവ 18. 2020 ഏപ്രിൽ 1 ന് നിലവിൽ വന്ന ബാങ്ക് ലയനത്തോടു കൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക് ഏത് ? സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പഞ്ചാബ് നാഷണൽ ബാങ്ക് കാനറാ ബാങ്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 19. UNDP യുടെ 2020-ലെ റിപ്പോർട്ട് അനുസരിച്ച് മാനവവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം. 128 129 130 131 20. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സമത്വത്തിനുള്ള അവകാശം എന്ന മൗലിക അവകാശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ആശയങ്ങളിൽ പെടാത്തത് ഏത് ? 1. മതഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം.2. ജാതി, മതം, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കൽ.3. സ്ഥാനപ്പേരുകൾ നിർത്തലാക്കൽ.4. പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പാക്കൽ. ഒന്നും മൂന്നും ഒന്ന് മാത്രം ഒന്നും രണ്ടും ഒന്നും രണ്ടും നാലും 21. കേരള കൃഷി വകുപ്പിന്റെ സേവനങ്ങൾ ടെക്നോളജിയുടെ സഹായത്തോടെ കർഷകർക്ക് എത്തിക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയായ 'AIMS'ന്റെ പൂർണ്ണരൂപം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രച്ചർ മാനേജ്മെന്റ് സിസ്റ്റം B) C) D) അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സൊലൂഷൻ അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രച്ചർ മാനേജ്മെന്റ് സൊലൂഷൻ 22. കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ? 1. 1993 ഡിസംബർ 3-ാം തിയ്യതി നിലവിൽ വന്നു.2. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 കെ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ സ്ഥാപിതമായത്.3. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾ നടത്തുക എന്നതാണ് കമ്മീഷന്റെ പ്രധാന ചുമതല.4. പഞ്ചായത്ത്, നിയമസഭാ മണ്ഡലം, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവയുടെ അതിർത്തി നിർണ്ണയം സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ്. ഒന്നും രണ്ടും ഒന്നും മൂന്നും മൂന്നും നാലും ഒന്നും രണ്ടും മൂന്നും 23. കേരള ദുരന്ത നിവാരണ അതോററ്റിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ? 1. 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരം സ്ഥാപിച്ചു.2. 'സുരക്ഷായനം' എന്നതാണ് ആപ്തവാക്യം.3. ദുരന്ത നിവാരണ അതോറ്റ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്.4. 2008 മെയ് നാലിന് ആണ് കേരളത്തിലെ ആദ്യത്തെ ദുരന്ത നിവാരണ അതോററ്റി നിലവിൽ വന്നത്. നാല് മാത്രം മൂന്ന് മാത്രം ഒന്നും നാലും രണ്ടും നാലും 24. കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള “മന്ദഹാസം പദ്ധതി” എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? A) ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന പദ്ധതി. അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന് ആവിഷ്ക്കരിച്ച പദ്ധതി. മാനസിക വെല്ലുവിളി നേരിടുന്ന മുതിർന്നവരെ പുനരധിവസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന എൻ. ജി. ഒ. കൾക്ക് ഗ്രാന്റ് അനുവദിക്കുന്ന പദ്ധതി. കൃത്രിമ ദന്തങ്ങളുടെ പൂർണ്ണസെറ്റ് സൗജന്യമായി വെച്ചു കൊടുക്കുന്ന പദ്ധതി. 25. കേരളത്തിലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത് ? 2008 ആഗസ്റ്റ് 11 2011 ആഗസ്റ്റ് 11 2018 ആഗസ്റ്റ് 15 2011 ആഗസ്റ്റ് 15 26. കേരളത്തിലെ നിലവിലെ തൊഴിൽ വകുപ്പ് മന്ത്രി ആര് ശ്രീ. വി. എൻ. വാസവൻ ശ്രീ. എം. വി. ഗോവിന്ദൻ മാസ്റ്റർ ശ്രീ. വി. ശിവൻകുട്ടി ശ്രീ. സജി ചെറിയാൻ 27. 15-ാം കേരള നിയമസഭയിലെ വനിത എം. എൽ. എ. മാർ എത്ര ? 10 11 15 13 28. ഇന്ത്യൻ ഭരണഘടനപ്രകാരം മൗലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ ? 1) 1976 -ലെ 420 ഭരണഘടനാ ഭേദഗതിപ്രകാരം കൂട്ടിച്ചേർത്തു.2) 1977 ജനുവരി മൂന്ന് മുതൽ പ്രാബല്യം.3) ഭരണഘടനയുടെ 4 എ ഭാഗത്ത് പ്രതിപാദിക്കുന്നു.4) നിലവിൽ 10 മൗലിക കർത്തവ്യങ്ങളാണ് ഉള്ളത്. ഒന്ന് മാത്രം ഒന്നും മൂന്നും ഒന്നും രണ്ടും മൂന്നും ഒന്നും മൂന്നും നാലും 29. ഇന്ത്യൻ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത് ? 58 57 56 55 30. ദാദ്ര നാഗർഹവേലി, ദാമൻ ദിയൂ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളുടെ നിലവിലെ അഡ്മിനിസ്ട്രേർ ആരാണ് ? അനിൽ ബൈജാൽ D.K ജോഷി പ്രഫുൽ പട്ടേൽ രാധാകൃഷ്ണ മാതൂർ 31. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏവ ? 1. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മൂന്ന് പേർ അടങ്ങുന്ന സമിതിയാണ്.2. രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്.3. തിരഞ്ഞെടുപ്പ് നടത്താൻ വിപുലമായ ഉദ്യോഗസ്ഥവൃന്ദം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.4. രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്സഭ, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഒന്നും രണ്ടും നാലും മൂന്ന് മാത്രം മൂന്നും നാലും ഒന്നും രണ്ടും മൂന്നും 32. പ്രധാനമന്ത്രിയുൾപ്പെടെ കേന്ദ്രമന്ത്രി സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോക്സഭാമെമ്പർമാരുടെ 15% ആയി നിജപ്പെടുത്തിയ ഭരണഘടനാഭേദഗതി ഏത് ? 42-ാം ഭരണഘടനാ ഭേദഗതി 91-ാം ഭരണഘടനാ ഭേദഗതി 44-ാം ഭരണഘടനാ ഭേദഗതി 101-ാം ഭരണഘടനാ ഭേദഗതി 33. സ്റ്റേറ്റ്, യൂണിയൻ, കൺകറന്റ് ലിസ്റ്റുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ? സ്റ്റേറ്റ് ലിസ്റ്റ് 97 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 66 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റ് 47 വിഷയങ്ങൾ. സ്റ്റേറ്റ് ലിസ്റ്റ് 47 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 66 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റ് 97 വിഷയങ്ങൾ. സ്റ്റേറ്റ് ലിസ്റ്റ് 66 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 47 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റ് 97 വിഷയങ്ങൾ. സ്റ്റേറ്റ് ലിസ്റ്റ് 66 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 97 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റ് 47 വിഷയങ്ങൾ. 34. ബി ലിംഫോസ്റ്റുകളെ സംബന്ധിച്ച താഴെ കൊടുത്ത പ്രസ്താവനകളിൽ തെറ്റായവ തെരഞ്ഞെടുക്കുക. 1. വൈറസ് ബാധിച്ച കോശങ്ങളെ നശിപ്പിക്കുന്നു.2 . ബാക്ടീരിയയെ നശിപ്പിക്കുന്നു.3. ആന്റിജനുകളുടെ വിഷാംശത്തെ നിർവ്വീര്യമാക്കുന്നു.4. കാൻസർ കോശങ്ങളെ നശിപ്പിക്കുന്നു. ഒന്നും രണ്ടും തെറ്റ് രണ്ടും മൂന്നും തെറ്റ് മൂന്നും നാലും തെറ്റ് ഒന്നും നാലും തെറ്റ് 35. സർക്കാരിന്റെ രോഗപ്രതിരോധവൽക്കരണ പ്രക്രിയയിൽ ജീവകം A ഉൾപ്പെടുത്തിയതിന്റെ ഉദ്ദേശ്യങ്ങൾ ഏവ ? 1. കോർണിയ വരൾച്ച തടയുന്നതിന്2. തിമിരബാധ തടയുന്നതിന്3. ഗ്ലോക്കോമ തടയുന്നതിന്4. നിശാന്ധത തടയുന്നതിന് ഒന്നും നാലും രണ്ടും നാലും മൂന്നും നാലും ഇവയൊന്നുമല്ല 36. പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞനായ ജോൺ റേയുടെ സംഭാവനകളിൽ ശരിയായവ ഏതെല്ലാം ? 1)സസ്യങ്ങളെ ഏക വർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്ന് തരം തിരിച്ചു.2)സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു.3)18000- ത്തിലധികം സസ്യങ്ങളെ ഉൾക്കൊള്ളിച്ച് ഹിസ്റ്റോറിയ പ്ലാന്റേറം എന്ന പുസ്തകം പുറത്തിറക്കി.4)ജീവികളെ ചുവന്ന രക്തമുള്ളവ അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു. ഒന്നും മൂന്നും ശരിയാണ് രണ്ടും മൂന്നും ശരിയാണ് മൂന്നും നാലും ശരിയാണ് രണ്ടും നാലും ശരിയാണ് 37. ചിക്കൻ പോക്സ് (chicken pox) പകർത്തുന്ന സൂക്ഷ്മാണു ജീവി ഏത് ? വാരിയോള വൈറസ് (Variola) വാരിസെല്ല വൈറസ് (Varicella) റൂബിയോള വൈറസ് (Rubeloa) റുബെല്ല വൈറസ് (Rubella) 38. താഴെ പറയുന്ന അസുഖങ്ങളിൽ “സൂണോറ്റിക്ക് (Zoonotic) വിഭാഗത്തിൽപ്പെടുന്ന അസുഖമേത് ? വില്ലൻചുമ പോളിയോ എലിപ്പനി മലമ്പനി 39. ശരാശരി ബ്ലഡ് പ്രഷർ (Normal Blood Pressure ) എത്രയാണ് ? 120/80 mm of Hg 140/80 mm of Hg 120/100 mm of Hg 140/90 mm of Hg 40. ദേശീയ ആരോഗ്യദൗത്യം (National Health Mission ) ആരംഭിച്ചത് ? 2015 2014 2013 2018 41. “ക്രഷിങ്ങ് ദി കർവ്" (Crushing the Curve ) താഴെ പറയുന്നവയിൽ ഏത് അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു ? സിക്ക വൈറസ് നിപ്പ വൈറസ് ഇബോള വൈറസ് കോറോണ വൈറസ് 42. വീർപ്പിച്ച ഒരു ബലൂൺ വെള്ളത്തിന് അടിയിലേക്ക് താഴ്ത്തുമ്പോൾ അതിന്റെ വലുപ്പം കുറയുന്നു. ഇത് താഴെ തന്നിരിക്കുന്ന ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ? ചാൾസ് നിയമം ബോയിൽ നിയമം പാസ്ക്കൽ നിയമം അവോഗാഡ്രോ നിയമം 43. താഴെ പറയുന്നവയിൽ ലോഹങ്ങളുടെ സവിശേഷത അല്ലാത്തത് ഏത് ? 1. ലോഹങ്ങൾക്ക് ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ ആണ്.2. രാസപ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ ലോഹങ്ങൾ ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു.3. ലോഹങ്ങളുടെ അയോണീകരണ ഊർജം കുറവാണ്.ശരിയായ ഉത്തരം തിരഞ്ഞെടുക്കുക. 1 മാത്രം 3 മാത്രം 2ഉം3ഉം 2 മാത്രം 44. യഥാർത്ഥ ലായനിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക. തീവ്രമായ പ്രകാശം കടത്തി വിടുമ്പോൾ പ്രകാശപാത കാണാൻ കഴിയുന്നു. ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് കണികകളെ അരിച്ചു മാറ്റാൻ കഴിയില്ല. അനക്കാതെ വയ്ക്കുമ്പോൾ കണികകൾ അടിയുന്നു. ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് കണികകളെ അരിച്ചു മാറ്റാൻ കഴിയും. 45. ദ്രവ്യത്തിന്റെ ഒമ്പതാമത്തെ അവസ്ഥ ഏത് ? ക്വാർക്ക് -ഗ്ലുവോ പ്ലാസ്മ റൈഡ്ബെർഗ് ജാൻ-ടെല്ലർ മെറ്റൽ ബോസ് -ഐൻസ്റ്റീൻ കണ്ടൻസേറ്റ് 46. ലോകത്തിലെ മൂന്നാമത്തെ വലിയ വജ്രം ഖനനം ചെയ്യടുത്തത് എവിടെ നിന്നാണ് ? കിംബർലി സൈബീരിയ പ്രിട്ടോറിയ ബോട്സ്വാന 47. ഒരു കോൺകേവ് ദർപ്പണത്തിന്റെ പോളിൽ നിന്നും മുഖ്യഫോക്കസിലേക്കുള്ള ദൂരം 12 cm ആണെങ്കിൽ അതിന്റെ വക്രതാആരം എത്ര ? 6 cm 12 cm 24 cm 36 cm 48. ഒരു വസ്തുവിനെ ഭൂമിയുടെ ധ്രുവപ്രദേശത്തു നിന്നും ഭൂമദ്ധ്യരേഖാ പ്രദേശത്തേക്ക് കൊണ്ടു പോകുമ്പോൾ അതിന്റെ പിണ്ഡവും ഭാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക. പിണ്ഡവും ഭാരവും കുറയുന്നു പിണ്ഡം മാറുന്നില്ല, ഭാരം കുറയുന്നു പിണ്ഡവും ഭാരവും കൂടുന്നു പിണ്ഡം മാറുന്നില്ല, ഭാരം കൂടുന്നു 49. പ്രസ്താവന (S) - ചലിക്കുന്ന യന്ത്രഭാഗങ്ങളുടെ സമ്പർക്കത്തിൽ വരുന്ന പ്രതലങ്ങൾക്കിടയ്ക്ക് ഘർഷണം കുറയ്ക്കുന്നതിനു വേണ്ടി ബെയറിങ്ങുകൾ ഉപയോഗിക്കുന്നു.കാരണം (R) - ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണനത്തേക്കാൾ കുറവാണ്. S ഉം R ഉം ശരിയാണ്, S ന് ഉള്ള ശരിയായ വിശദീകരണമാണ് R S ഉം R ശരിയാണ്, S ന് ഉള്ള ശരിയായ വിശദീകരണമല്ല R S ശരിയാണ്, R തെറ്റാണ് S തെറ്റാണ്, R ശരിയാണ് 50. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം ഏത് ? മംഗൾയാൻ ചന്ദ്രയാൻ ആദിത്യ എൻ 1 ഗഗൻയാൻ 51. ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ. ഒ. എസ് 3 വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണവാഹനം ഏത് ? GSLV-F10 GSLV-F09 GSLV-F11 GSLV-F08 52. 'ഗദ്ദിക' എന്ന പ്രശസ്ത ആദിവാസികലയെ പരിപോഷിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തി ആര് ? ഊരാളി കെ. കുമാരൻ പി. കെ. കറുപ്പൻ പി. കെ. കാളൻ 53. താഴെ കൊടുത്തവയിൽ ഏത് സിനിമയാണ് ജി. അരവിന്ദൻ സംവിധാനം ചെയ്യാത്തത് ? ഉത്തരായനം എലിപ്പത്തായം കാഞ്ചന സീത തമ്പ് 54. 1990-ൽ വിംബിൾഡൺ ജൂനിയർ ചാമ്പ്യനായ ഇന്ത്യൻ ടെന്നീസ് കളിക്കാരൻ. രമേശ് കൃഷ്ണൻ മഹേഷ് ഭൂപതി രാമനാഥൻ കൃഷ്ണൻ ലിയാൻഡർ പേസ് 55. താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥകളിൽ ഉൾപ്പെടാത്തത് ? വിഡ്ഢികളുടെ സ്വർഗ്ഗം ഭൂമിയുടെ അവകാശികൾ ഏകാന്ത പഥികൻ ഓർമ്മക്കുറിപ്പ് 56. 1998-ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്കൊപ്പം പങ്കിട്ട സിനിമാ നടൻ ആര് ? മിഥുൻ ചക്രവർത്തി അജയ് ദേവഗൺ കമലഹാസൻ റിഥി സെൻ 57. 2018-ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നിലയിൽ ഇന്ത്യയുടെ സ്ഥാനം എത്രയായിരുന്നു ? നാല് മൂന്ന് അഞ്ച് ആറ് 58. 2020-ഒളിംപിക്സ് ഫുട്ബാൾ സ്വർണ്ണം നേടിയ ബ്രസീലിന് വേണ്ടി ഗോൾ നേടിയ കളിക്കാരൻ ആര് ? നെയ്മർ ഒയർസബാൾ ആൽവസ് മാൽക്കം 59. താഴെ പറയുന്ന നെറ്റ് വർക്ക് ഉപകരണങ്ങളിൽ പ്രോട്ടോക്കോൾ പരിവർത്തനത്തിന് കഴിവുള്ളത് ആർക്ക് ? റിപ്പീറ്റർ ബ്രിഡ്ജ് റൗട്ടർ ഗേറ്റ് വേ 60. ഒറിജിനൽ വെബ്സൈറ്റ് ആണെന്ന് തോന്നിപ്പിച്ച് കൊണ്ട് വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് യൂസർനെയിം, പാസ്സ്വേഡ് എന്നിവ മോഷ്ടിക്കുന്ന രീതി ? ഹാക്കിംഗ് ഫിഷിങ്ങ് സ്പാം പ്ലേജിയറിസം 61. താഴെ പറയുന്നവയിൽ കമ്പ്യൂട്ടറിലെ പ്രൊസ്സസ്സറിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മെമ്മറി ഏത് ? ക്യാഷ് മെമ്മറി RAM DVD ഹാർഡ് ഡിസ്ക് 62. കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ ഇനീഷ്യേറ്റീവിന് കീഴില്‍ 2020 ല്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗ് സൊല്യൂഷന് ഡവലപ്മെന്റ് ചലഞ്ചിലെ വിജയിയായ കമ്പനി ? ടെക്ജെന്‍ഷ്യ ടെക് മഹീന്ദ്ര ഐബി എസ് സൂം 63. ഇന്ത്യയില്‍ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി C-DAC വികസിപ്പിച്ചെടുത്ത GNU/LINUX സോഫ്റ്റ് വെയര്‍. ഉബണ്ടു BOSS എഡ്യൂബണ്ടു ഫെഡോറ 64. 2005-ലെ വിവരാവകാശ നിയമപ്രകാരം പൗരന് ലഭിക്കാവുന്ന വിവരവുമായി ബന്ധപ്പെട്ട ശരി ഉത്തരം ഏതാണ് ? ആഗ്രഹിക്കുന്ന ഏതൊരു വിവരവും ലഭ്യമാകുന്നതാണ്. പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്നതാണ്. വകുപ്പ് 8, 9 എന്നിവയില്‍ പറഞ്ഞിട്ടുളളതൊഴികെ പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ മാത്രം ലഭ്യമാകുന്നതാണ്. 65. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴില്‍ അന്വേഷണത്തിനുള്ള അധികാരങ്ങള്‍ നൽകപ്പെട്ടിട്ടുള്ളത് ആര്‍ക്കാണ് ? ഡയറക്ടര്‍ ജനറല്‍ ജില്ലാ കളക്ടര്‍ പോലീസ് ഓഫീസര്‍ ഡയറക്ടര്‍ ജനറലിനും ജില്ലാ കളക്ടര്‍ക്കും 66. ഏതു നിയമത്തിലാണ് “സാമൂഹിക ബഹിഷ്ക്കരണം" എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ? ഇന്ത്യന്‍ ഭരണഘടന, 1950 പട്ടികജാതി, പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം, 1989 സിവില്‍ അവകാശ സംരക്ഷണ നിയമം, 1955 പട്ടിക വര്‍ഗ്ഗക്കാരും മറ്റ് പാരമ്പര്യ വനവാസികളും (വനാവകാശങ്ങള്‍) നിയമം, 2006 67. . 2005-ലെ ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് തെറ്റായ ഉത്തരം ഏതാണ് ? നിയമപരമായി വിവാഹിതനായ ഭര്‍ത്താവിനെതിരെ മാത്രമേ പരിഹാരങ്ങള്‍ അവകാശപ്പെടാനാകുകയുള്ളൂ മജിസ്ട്രേറ്റിനു നടപടികള്‍ രഹസ്യമായി നടത്താവുന്നതാണ് ഉത്തരവിന്റെ പകര്‍പ്പുകള്‍ കോടതി സൗജന്യമായി നല്‍കണം മജിസ്ട്രേറ്റിനു നഷ്ടപരിഹാര ഉത്തരവുകള്‍ പുറപ്പെടുവിക്കാവുന്നതാണ് 68. 2012-ലെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി. 18 വയസ്സില്‍ താഴെ 16 വയസ്സില്‍ താഴെ 21 വയസ്സില്‍ താഴെ 14 വയസ്സില്‍ താഴെ 69. ഇന്ത്യയുടെ മുഖ്യ വിവരാവകാശകമ്മീഷണര്‍ ആരാണ് ? ബിമല്‍ ജൂള്ക അരുണ്‍ കുമാര്‍ മിശ്ര സുധിര്‍ ഭാര്‍ഗവ യശവര്ധന്കുമാര് സിന്‍ഹ 70. ദേശീയ പിന്നോക്കവിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്കിയതു ഏതു ഭേദഗതിയിലൂടെയാണ് ? 103-ാം ഭേദഗതി നിയമം, 2019 102-ാ൦ ഭേദഗതി നിയമം, 2018 101-ാ൦ ഭേദഗതി നിയമം, 2016 104-ാം ഭേദഗതി നിയമം, 2020 71. വർഷത്തിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 2,000 രൂപ നിക്ഷേപിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ തുക 2205 ആയി എങ്കിൽ പലിശ നിരക്ക് എത്ര ? 8% 2% 5% 7% 72. ഒരു സമചതുരത്തിന്റെ വികർണ്ണം 12 സെ. മീ. ആകുന്നു. അതിന്റെ പരപ്പളവ്(വിസ്തീർണ്ണം) എത്ര ? 32 36 58 72 73. ഒരു പരീക്ഷയ്ക്ക് ഹാജരായവരിൽ 49.3% കുട്ടികൾ വിജയിച്ചു. ജയിച്ചവരുടെ എണ്ണം 23128 ആയാൽ ഏകദേശം എത്ര കുട്ടികൾ പരീക്ഷ എഴുതി ? 46913 45913 47913 46000 74. 150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 2 കി.മീ./മണിക്കൂർ വേഗതയിൽ സഞ്ചരിയ്ക്കുന്ന ഒരാളെ കടന്നുപോകുവാൻ 10 സെക്കന്റ് എടുത്തു. എങ്കിൽ ട്രെയിനിന്റെ വേഗത എന്ത്? 52 കി.മീ./മണിക്കൂർ 56 കി.മീ./മണിക്കൂർ 84 കി.മീ./മണിക്കൂർ 53 കി.മീ./മണിക്കൂർ 75. ഒരു ടാങ്ക് അതിന്റെ 3/4 ഭാഗം വെള്ളം നിറച്ചിരിയ്ക്കുന്നു. 5 ലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ അതിന്റെ 4/5 ഭാഗം നിറയുമെങ്കിൽ ടാങ്കിന്റെ യഥാർത്ഥ ശേഷി എത്ര ? 100 ലിറ്റർ 120 ലിറ്റർ 50 ലിറ്റർ 110 ലിറ്റർ 76. പേനയെ പെൻസിൽ എന്നും പെൻസിലിനെ ചോക്ക് എന്നും ചോക്കിനെ സ്ലേറ്റ് എന്നും സ്ലേറ്റിനെ പേപ്പർ എന്നും എഴുതിയാൽ നിങ്ങൾ ഏറ്റവും കൂടുതൽ എഴുതാൻ ഉപയോഗിയ്ക്കുന്നത് പേന പെൻസിൽ ചോക്ക് സ്റേറ്റ് 77. . 0, 7, 26, 65, 124, 215, __ ? 305 295 342 323 78. A, B, C, D, E, F എന്നീ 6 പേർ പരസ്പരം അഭിമുഖമായി വട്ടത്തിൽ ഇരിയ്ക്കുന്നു. F എന്നയാൾ Bയുടെ ഇടത്ത് നിന്ന് മൂന്നാമതാണ്. A, എന്നയാൾ C യുടെ ഇടത്ത് നിന്ന് നാലാമതാണ്. D എന്നയാൾ C യ്ക്കും F നും ഇടയിലാണ്. E എന്നയാൾ A യ്ക്കും F നും ഇടയിലാണ് എങ്കിൽ E യുടെ എതിർവശം ഇരിയ്ക്കുന്നതാര്? A B C E 79. ഒറ്റയാനെ കണ്ടെത്തുക. 7 9 11 13 80. + = ÷, ÷ = -, - = x, x = + ആയാൽ 48 + 16 ÷ 4 - 2 x 8 = ? 3 6 -28 112 81. Fill in the blank with the appropriate word : I bought a pen. ________ pen writes well. A An The With 82. The Principal along with his staff _______ going for a picnic. are is were our 83. I usually drink tea, but today I _______ coffee. am drinking drinks drink is drinking 84. This house is _______ than my house. as big as bigger the big the biggest 85. Dr. Kalam was born _________ 1931. on into in with 86. One of his ________ is studying in Mumbai. son sons son’s sunny 87. He ran ________ fast fastly hardly swift 88. The meaning of ‘harmony’ is _________. happiness sadness complete agreement 89. The synonym of ‘seize’ is __________ . give up catch return leave 90. The antonym of ‘cease’ is _______. stop discontinue begin quit 91. “നീതിയെ സംബന്ധിക്കുന്നത് ' എന്നർത്ഥം വരുന്ന പദമേത് ? നൈതികം നിയാമകം നിയുക്തം നിയമം 92. “ധനാശി പാടുക' എന്ന ശൈലിയുടെ ശരിയായ അർത്ഥം. ആരംഭിക്കുക പെട്ടെന്ന് ഭയപ്പെടുത്തുക അപൂർണമായി നിർത്തുക അവസാനിപ്പിക്കുക 93. ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക. എനിക്ക് പത്തു തേങ്ങകൾ വേണം എനിക്ക് പത്തു തേങ്ങ വേണം എനിക്ക് പത്തു തേങ്ങകളാണ് വേണ്ടത് എനിക്ക് പത്തു തേങ്ങകളോളം വേണം 94. “ഉന്നമ്രം" എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങനെ ? ഉൻ +നമ്രം ഉൽ + നമ്രം ഉത് + നമ്രം ഉൻ + ആമ്രം 95. താഴെ തന്നിരിക്കുന്നവയിൽ ആമയുടെ പര്യായമായി വരുന്ന പദമേത് ? മേഷം കച്ഛപം മരാളം മണ്ഡൂകം 96. If you want to shine like a Sun first burn like a Sun എന്നതിന്റെ യഥാർത്ഥ പരിഭാഷ. നിങ്ങൾക്ക് സൂര്യനാകണമെങ്കിൽ നിങ്ങൾ സ്വയം കത്തിജ്യലിക്കണം നിങ്ങൾ സൂര്യനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വയം തിളങ്ങണം. നിങ്ങൾക്ക് സൂര്യനാവാനും കത്തിജ്വലിക്കാനും കഴിയും. നിങ്ങൾക്ക് ഒരു സൂര്യനെപ്പോലെ തിളങ്ങണമെങ്കിൽ ആദ്യം സൂര്യനെപ്പോലെ കത്തിജ്വലിക്കുക. 97. താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചനത്തെ സൂചിപ്പിക്കാത്ത പദം ഏത് ? അധ്യാപകർ കവികൾ സ്വാമികൾ ശിഷ്യൻമാർ 98. “അവരജൻ' എന്ന പദത്തിന്റെ വിപരീതം ഏത് ? അഗ്രജൻ ആത്മജൻ അനുജൻ അന്തണൻ 99. ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ? ഉദ്ഗ്രഥിതം ഉദ്ഗ്രതിതം ഉദ്ഗ്രധിതം ഉദ്ഗ്രദിതം 100. 'ഭഗിനി' എന്ന പദത്തിന്റെ പുല്ലിംഗ രൂപമാണ്. സ്വസ്താവ് ജാമാതാവ് ഭാഗിനേയൻ ഭ്രാതാവ് Related Share: Kerala Gurukulam Previous post Degree Level Preliminary Model Exam 05 October 8, 2021 Next post Degree Level Preliminary Model Exam 06 October 21, 2021 You may also like Practice Quiz 253 23 May, 2022 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 252 13 May, 2022 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 251 12 May, 2022 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)