മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു ചെറിയ സഹായം എന്ന രീതിയിൽ തുടങ്ങിയതാണ് കേരള ഗുരുകുലം. കഴിഞ്ഞ വർഷങ്ങളിൽ ഒരുപാടു പേരുടെ വിജയത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം നൽകുന്നു. ഇപ്പോൾ ഞങ്ങൾ നൽകുന്ന എല്ലാ പരിശീലനങ്ങളും സൗജന്യമാണ്. നിങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ കൂടുതൽ പരിശീലനങ്ങൾ ഉൾപ്പെടുത്തുവാൻ ശ്രമിക്കുന്നുണ്ട്. ഞങ്ങൾക്ക് ഓൺലൈൻ പരിശീലനം മാത്രമേ ഉള്ളു. ഗുരുകുലം എന്ന പേരിൽ ഉള്ള സ്ഥാപനങ്ങളോ മറ്റു ഓൺലൈൻ പരിശീലങ്ങളുമായോ ഞങ്ങൾക്ക് യാതൊരു ബന്ധവും ഇല്ല.