LGS Main Model Exam 02 Welcome to LGS Main Model Exam 02 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 30 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Enter your Name 1. ഏത് സംഭവവുമായി ബന്ധപ്പെട്ട വ്യക്തിയാണ് മംഗൾ പാണ്ഡെ? ഒന്നാം സ്വാതന്ത്ര്യസമരം സാന്താൾ കലാപം സ്വദേശി പ്രസ്ഥാനം ഉപ്പുസത്യാഗ്രഹം 2. ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ സംഘടന രൂപവത്കരിച്ചത് ആര്? മോത്തിലാൽ നെഹ്റു സുഭാഷ് ചന്ദ്രബോസ് സി.ആർ. ദാസ് ഫിറോസ്ഷാ മേത്ത 3. ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം നടന്നതെവിടെ? മുംബൈ കൊൽക്കത്ത ഡൽഹി സൂറത്ത് 4. ഗാന്ധിജി നേതൃത്വം നൽകിയ ഖേഡയിലെ കർഷകസമരം ഏത് വർഷമായിരുന്നു? 1920 1919 1917 1918 5. ഭാരത് കി ലക്ഷ്മി കാംപെയിനിന്റെ ലക്ഷ്യമെന്ത്? പെൺകുട്ടികളുടെ പദവി ഉയർത്തൽ വനിതാ സംരംഭകത്വം പുത്രിമാരെ ആദരിക്കൽ സ്ത്രീ ശാക്തീകരണം 6. സിംലാ കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര്? ജവഹർലാൽ നെഹ്റു ഇന്ദിരാഗാന്ധി ലാൽബഹദൂർ ശാസ്ത്രി മൊറാർജി ദേശായി 7. ഫസൽ അലി കമ്മിഷൻ എന്തുമായി ബന്ധപ്പെട്ടതായിരുന്നു? കർഷക പുനരധിവാസം നാട്ടുരാജ്യ സംയോജനം അഭയാർഥിപ്രശ്നം ഭാഷാടിസ്ഥാനത്തിലെ സംസ്ഥാനപുനഃസംഘടന 8. 1857-ലെ കലാപത്തിന് നേതൃത്വംനല്കിയവരില് ആരാണ് ബാല്യകാലത്ത് ധോണ്ഡു പന്ത് എന്നപേരിൽ അറിയപ്പെട്ടത് ? കണ്വര്സിങ് താന്തിയാ തോപ്പി ബഹാദൂര് ഷാ രണ്ടാമന് നാനാ സാഹിബ് 9. ചേരിചേരാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്? (i)ഇന്തോനേഷ്യയിലെ ബന്ദുങ്ങിൽ ചേർന്ന ആഫ്രോ-ഏഷ്യൻ സമ്മേളനത്തിൽ വച്ചാണ് ചേരിചേരാ പ്രസ്ഥാന രൂപവത്കരണത്തെപ്പറ്റിയുള്ള ചർച്ചകൾ ശക്തിപ്രാപിച്ചത്.(ii)അംഗരാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും വികസ്വര, അവികസിത രാജ്യങ്ങളായിരുന്നു (iii)വൻശക്തികളുടെ ആധിപത്യത്തെ ചോദ്യം ചെയ്യാൻ ചേരിചേരാ രാഷ്ട്രങ്ങൾക്കു സാധിച്ചിരുന്നില്ല(iv)ദാരിദ്ര്യ നിർമ്മാർജ്ജനം, അണ്വായുധ നിർവ്യാപനം, പരിസ്ഥിതി സംരക്ഷണം എന്നിവയായി ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന അജണ്ടകൾ (i) ഉം (ii) ഉം മാത്രം (i) ഉം (iii) ഉം മാത്രം (ii) ഉം (iv) ഉം മാത്രം എല്ലാം ശരിയാണ് 10. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോഴുണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം: 482 562 526 493 11. ഗ്രാമീണ വികസനം, വികേന്ദ്രീകൃതാസൂത്രണം എന്നിവ മുഖ്യലക്ഷ്യങ്ങളായിരുന്ന പഞ്ചവത്സരപദ്ധതിയേത്? ഏഴാം പദ്ധതി എട്ടാം പദ്ധതി ഒൻപതാം പദ്ധതി പത്താം പദ്ധതി 12. ഇന്ത്യയിലെ ആദ്യത്തെ തണ്ണീർത്തടസംരക്ഷണകേന്ദ്രം സ്ഥാപിക്കുന്നതെവിടെ ? തൃശ്ശൂർ കുട്ടനാട് ചെന്നൈ ഹൂഗ്ലി 13. (i)ഏഴ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഭൂഭാഗമാണ് ഉത്തരമഹാസമതലം(ii)ഉത്തരമഹാസമതല പ്രദേശങ്ങളിൽ കാണപ്പെടുന്ന പഴയ എക്കൽ നിക്ഷേപമാണ് ഖാദർ (iii)രണ്ട് നദികൾക്കിടയിലുള്ള എക്കൽ പ്രദേശത്തെ ഡോബ് എന്ന് വിളിക്കുന്നു മേൽ പറഞ്ഞവയിൽ ഉത്തരമഹാസമതലത്തെ കുറിച്ച് തെറ്റായത് ഏത്/ഏവ ? (iii)മാത്രം (ii)മാത്രം (ii) ഉം (iii) ഉം (i) ഉം (ii) ഉം 14. ശ്രീനഗർ-കാർഗിൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരമേത്? സോജി ലാ ഷിപ്കിലാ നാഥു ലാ ലിപൂലേഖ് 15. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന രണ്ടാമത്തെ വലിയ നദിയേത്? സിന്ധു ബ്രഹ്മപുത്ര ഗംഗ ഗോദാവരി 16. ഗംഗാ- ബ്രഹ്മപുത്രാ ഡെൽറ്റാ പ്രദേശത്തെ പ്രധാന കാർഷികോത്പന്നമേത്? ഗോതമ്പ് ചണം ബാർലി ഉരുളക്കിഴങ്ങ് 17. സ്വകാര്യമേഖലയിലെ ജലവൈദ്യുതപദ്ധതിയായ കുത്തുങ്കൽ ഏത് ജില്ലയിലാണ്? ഇടുക്കി പത്തനംതിട്ട പാലക്കാട് മലപ്പുറം 18. 'തിരുവിതാംകൂറിലെ ജൊവാൻ ഓഫ് ആർക്ക്' എന്നറിയപ്പെടുന്ന നവോഥാന നായികയാര് ? ആനി മസ്ക്രീൻ അന്നാ ചാണ്ടി അക്കാമ്മ ചെറിയാൻ മേരി പുന്നൻ ലൂക്കോസ് 19. സംസ്ഥാനതലത്തിൽ വിജ്ഞാപനം ചെയ്തിട്ടുള്ള ദുരന്തമേത്? വെള്ളപ്പൊക്കം വരൾച്ച ഭൂകമ്പം കോസ്റ്റൽ ഇറോഷൻ 20. കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ? ആലപ്പുഴ കൊച്ചി നീണ്ടകര വിഴിഞ്ഞം 21. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളിലെ കൂറുമാറ്റം നിരോധിക്കാൻ അധികാരപ്പെട്ടതാര്? ലോകായുക്ത ജില്ലാ കോടതികൾ സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിഷൻ ഓംബുഡ്സ്മാൻ 22. ഉണ്ണായി വാര്യർ സ്മാരക കലാനിലയം എവിടെയാണ്? ഇരിങ്ങാലക്കുട ഒറ്റപ്പാലം ഷൊർണൂർ തൃശ്ശൂർ 23. 2019-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ 'അച്ഛൻ പിറന്ന വീട്' ആരുടെ രചനയാണ്? പഴവിള രമേശൻ വി.മധുസൂദനൻനായർ ഏഴാച്ചേരി രാമചന്ദ്രൻ പ്രഭാവർമ 24. ആരുടെ തൂലികനാമമാണ് ഉറൂബ്? എൻ.എൻ. പിള്ള സി.വി. രാമൻപിള്ള പി.സി.കുട്ടികൃഷ്ണൻ പി.സി. ഗോപാലൻ 25. കേരളത്തിലെ ഏത് ഗോത്രവർഗത്തിന്റെ അനുഷ്ഠാനപ്രധാനമായ നൃത്തരൂപമാണ് ഗദ്ദിക? ഇരുളർ അടിയ പണിയ ആദിദ്രാവിഡ 26. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ഏത് രാജ്യത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നാവികസേന നടത്തിയ ദൗത്യമാണ് ഓപ്പറേഷൻ സമുദ്രസേതു? മാലിദ്വീപ് നേപ്പാൾ യു.എ.ഇ. സൗദി അറേബ്യ 27. 'ദില്ലി ചലോ' എന്ന പേരിൽ ആരംഭിച്ച പ്രക്ഷോഭമേത്? സംവരണവിരുദ്ധ പ്രക്ഷോഭം പൗരത്വബിൽ വിരുദ്ധപ്രക്ഷോഭം മുത്തലാഖ്ബിൽ വിരുദ്ധപ്രക്ഷോഭം കർഷക പ്രക്ഷോഭം 28. പാർലമെൻറിന്റെ പുതിയ ടി.വി ചാനൽ ഏത്? സഭാ ടി.വി അധികാർ ടി.വി സൻസദ് ടി.വി ആദർശ് ടി.വി 29. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയ പ്രദേശങ്ങളിൽ ഉൾപ്പെടാത്തത് തിരഞ്ഞെടുക്കുക . i) രാജസ്ഥാൻ ii) ബംഗാൾ iii) ബീഹാർ i) ഉം ii) ഉം ii) ഉം iii) ഉം i) മാത്രം iii) മാത്രം 30. താഴെപ്പറയുന്നവയിൽ ബാക്ടീരിയ രോഗം അല്ലാത്തതേത്? ടൈഫോയ്ഡ് മലമ്പനി കുഷ്ടം ക്ഷയം 31. 'ബ്രെയിൻ അറ്റാക്ക്' എന്നറിയപ്പെടുന്ന ജീവിതശൈലി രോഗാവസ്ഥയേത്? അതിരക്തസമ്മർദം പ്രമേഹം ഹെപ്പറ്റൈറ്റിസ് സ്ട്രോക്ക് 32. ആരോഗ്യപരിചരണസ്ഥാപനങ്ങൾക്ക് അക്രെഡിറ്റേഷൻ സംവിധാനം ഏർപ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമേത്? ഉത്തരാഖണ്ഡ് കേരളം ഗോവ ഹിമാചൽപ്രദേശ് 33. എക്സ്-റേ കണ്ടുപിടിച്ചതാര്? ഗ്രഹാംബെൽ തോമസ് ആൽവാ എഡിസൺ വില്യം റോൺട്ജൻ ലൂയി പാസ്ചർ 34. അരുണരക്താണുക്കൾ രൂപംകൊള്ളുന്നതെവിടെ? അസ്ഥിമജ്ജ ഹൃദയം കരൾ പ്ലീഹ 35. ആമാശയരസത്തിൽ കാണപ്പെടുന്ന ആസിഡേത്? ലാക്ടിക് ആസിഡ് ഹൈഡ്രോക്ലോറിക് ആസിഡ് അസെറ്റിക്കാസിഡ് സിട്രിക്കാസിഡ് 36. ഏത് വൈറ്റമിന്റെ അഭാവമാണ് കണരോഗത്തിന് കാരണം? വൈറ്റമിൻ -ഡി വൈറ്റമിൻ-ഇ വൈറ്റമിൻ.-സി വൈറ്റമിൻ -എ 37. 'ജൈവഘടികാരം' എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്? ആഗ്നേയ ഗ്രന്ഥി തൈറോയ്ഡ് ഗ്രന്ഥി പീനിയൽ ഗ്രന്ഥി പിറ്റ്യൂറ്ററി ഗ്രന്ഥി 38. മാംസപേശികൾ ഇല്ലാത്തതിനാൽ സ്വയം വികസിക്കാനോ സങ്കോചിക്കാനോ കഴിയാത്ത അവയവമേത്? വൃക്ക ശ്വാസകോശം ആമാശയം കരൾ 39. ഐസിനു മുകളിൽനിന്ന് വണ്ടി തള്ളിയാൽ നീങ്ങാത്തതിന് കാരണമെന്ത്? പ്രതലബലം ഇല്ലാത്തത് കേശികത്വപ്രതിരോധം നിശ്ചല ജഡത്വം പ്രതിപ്രവർത്തനം ലഭിക്കാത്തത് 40. പദാർഥങ്ങളിൽ അവസ്ഥാപരിവർത്തനത്തിന് കാരണമായ ഊർജരൂപമേത്? താപോർജം രാസോർജം പ്രകാശോർജം വൈദ്യുതോർജം 41. താഴെപ്പറയുന്നവയിൽ 'സംക്രമണമൂലകങ്ങൾ' എന്നറിയപ്പെടുന്നതേത്? എസ് ബ്ലോക്ക് മൂലകങ്ങൾ പി ബ്ലോക്ക് മൂലകങ്ങൾ ഡി ബ്ലോക്ക് മൂലകങ്ങൾ എഫ് ബ്ലോക്ക് മൂലകങ്ങൾ 42. പെട്രോളിയത്തെ അംശികസ്വേദനം ചെയ്യുമ്പോൾ കിട്ടുന്ന നിറമോ മണമോ ഇല്ലാത്ത വാതകമേത്? എൽ.എൻ.ജി എൽപി.ജി ഗോബർഗ്യാസ് പ്രകൃതിവാതകം 43. ചന്ദ്രയാൻ-2 ദൗത്യം വിക്ഷേപിച്ചതെന്ന്? 2020 ജൂലായ് 10 2013 നവംബർ 5 2019 ജൂലായ് 22 2008 ഒക്ടോബർ 22 44. മനുഷ്യഭ്രൂണത്തിന് എത്ര ദിവസം പ്രായമാകുമ്പോൾ മുതലാണ് ഹൃദയം സ്പന്ദിക്കുന്നത് ? 14 ദിവസം 22 ദിവസം പത്താഴ്ച എട്ടാഴ്ച 45. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിലെ (സി.എൻ. ജി) പ്രധാനഘടകമേത്? മീഥെയ്ൻ ബ്യുട്ടേൻ പ്രോപെൻ ഈഥേൻ 46. പക്ഷിക്കൂടുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രീയ പഠനശാഖയേത്? നെഫ്രോളജി കാലിയോളജി പോമോളജി ഓർണത്തോളജി 47. വന്യജീവി സംരക്ഷണത്തോടൊപ്പം ഒരു മേഖലയിലെ ചരിത്രസ്മാരകങ്ങൾ, പ്രകൃതിവിഭവങ്ങൾ, ഭൗമ സവിശേഷതകൾ എന്നിവ കൂടി സംരക്ഷിക്കുന്നതിനായി രൂപവത്കരിക്കപ്പെട്ടത് ഏത്? കാവുകൾ നാഷണൽ പാർക്കുകൾ വന്യജീവി സങ്കേതങ്ങൾ കമ്യൂണിറ്റി റിസർവുകൾ 48. കേരളത്തിലെ പൊതുജനാരോഗ്യമേഖലയെ ശക്തിപ്പെടുത്താനും ഗ്രാമീണമേഖലയിലെ ആരോഗ്യപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുമുള്ള പദ്ധതിയേത്? സഞ്ജീവനി ലൈഫ്മിഷൻ ആർദ്രം ആരോഗ്യകേരളം 49. ഓസോൺ ശോഷണത്തിന് കാരണമാകുന്ന വസ്തുക്കളുടെ പുറന്തള്ളൽ നിയന്ത്രിക്കുന്നതിനായി ഒപ്പുവെച്ച കരാർ: പാരീസ് ഉടമ്പടി ക്യോട്ടോ കരാർ മോണ്ട്രിയൽ കരാർ റിയോ ഉടമ്പടി 50. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? ശ്രീകാര്യം വെങ്ങാനൂർ പാറോട്ടുകോണം വെള്ളനാട് 51. ആറു മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്നത് മൗലികാവകാശമാക്കിയിരിക്കുന്ന ഭരണഘടനാ അനുച്ഛേദമേത്? അനുച്ഛേദം-61 അനുച്ഛേദം-21 അനുച്ഛേദം-21 എ അനുച്ഛേദം-51 എ 52. താഴെപ്പറയുന്നവയിൽ റിട്ട് അല്ലാത്തതേത്? പ്രൊഹിബിഷൻ മാൻഡാമസ് ഹേബിയസ് കോർപ്പസ് ഓർഡിനൻസ് 53. 'ഭരണഘടനയുടെ ആണിക്കല്ല്' എന്നറിയപ്പെടുന്നതെന്ത്? ആമുഖം മൗലികാവകാശങ്ങൾ നിർദേശകതത്ത്വങ്ങൾ പൗരത്വം 54. ശുദ്ധവായു, ശുദ്ധജലം, മതിയായ പോഷകാഹാരം എന്നിവ ഏത് അവകാശത്തിന്റെ ഭാഗമാണ്? ചൂഷണത്തിനെതിരായ അവകാശം സ്വാതന്ത്ര്യത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശം സമത്വത്തിനുള്ള അവകാശം 55. രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെടുന്ന ആകെ അംഗങ്ങളുടെ എണ്ണമെത്ര? 225 242 250 238 56. നിലവിൽ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ് ടൂറിസം? കൺകറൻറ് ലിസ്റ്റ് യൂണിയൻ ലിസ്റ്റ് സ്റ്റേറ്റ് ലിസ്റ്റ് ഇവയിലൊന്നും ഉൾപ്പെടുന്നില്ല 57. 'ബാങ്കിന് സൗകര്യപ്പെടുമ്പോൾ മാത്രം മാറാൻ കഴിയുന്ന ചെക്ക് 'എന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണഘടനാ ഭാഗമേത്? മൗലികാവകാശങ്ങൾ രാഷ്ട്രനിർദേശകതത്വങ്ങൾ മൗലിക കടമകൾ ആമുഖം 58. കേരളത്തിൽ ഗോത്ര സ്വതന്ത്രസമരസേനാനി മ്യൂസിയം സ്ഥാപിക്കുന്നതെവിടെ? അട്ടപ്പാടി കോഴിക്കോട് കൽപറ്റ പുൽപ്പള്ളി 59. കേരളത്തിലെ മുഖ്യവിവരാവകാശ കമ്മിഷണറാര്? വിൻസൻ എം പോൾ വിശ്വാസ് മേത്ത കെ ശശിധരൻ നായർ എ ഷാജഹാൻ 60. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ തീവണ്ടിയേത്? ശ്രമിക് എക്സ്പ്രസ് തേജസ് എക്സ്പ്രസ് വന്ദേഭാരത് എക്സ്പ്രസ് സ്വാവലംബൻ എക്സ്പ്രസ് 61. വിശാഖപട്ടണത്ത് നിർമ്മാണത്തിന് തറക്കല്ലിട്ട 'അഗ്നിപ്രസ്ഥ' താഴെപ്പറയുന്നവയിൽ എന്താണ്? ഫോസിൽ പാർക്ക് യുദ്ധോപകരണ പാർക്ക് ന്യൂക്ലിയാർ പാർക്ക് മിസൈൽ പാർക്ക് 62. ഏത് തുറമുഖത്തെയാണ് ദീൻദയാൽ തുറമുഖം എന്ന് പുനർനാമകരണം ചെയ്തത്? കാണ്ട്ല കൊൽക്കത്ത പാരദ്വീപ് വിശാഖപട്ടണം 63. കോവിഡ് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ആഹാരം ലഭിക്കാത്തവർക്കായി 'ഫുഡ് ബാങ്ക് ' സംരംഭം തുടങ്ങിയ സംസ്ഥാനമേത്? മേഘാലയ അസം ഹരിയാണ മണിപ്പൂർ 64. കേരളത്തിലെ ആദ്യത്തെ വനിതാ കൊമേഴ്സ്യൽ പൈലറ്റാര്? ദീപ്തി മേനോൻ ജെനി ജെറോം പ്രിയങ്കാ മാധവ് സൗമ്യാ ഭൂഷൻ 65. അമേരിക്കയുടെ പുതിയ പ്രസിഡൻറായ ജോ ബൈഡൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയേത്? ലിബറൽ ഡെമോക്രാറ്റിക് പാർട്ടി കൺസർവേറ്റീവ് പാർട്ടി റിപ്പബ്ലിക്കൻ പാർട്ടി ഡെമോക്രാറ്റിക് പാർട്ടി 66. 2020- ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടതേത്? കൊച്ചി ബെംഗളുരു ഇൻഡോർ ആഗ്ര 67. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ പന്ത്രണ്ടായിരം റൺസുകൾ തികച്ച ബാറ്റ്സ്മാനാര്? വിരാട് കോലി ആരോൺ ഫിഞ്ച് ഡിഡ് വാർണർ ബാബർ അസം 68. കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡ് വ്യാപകമായി അറിയപ്പെടുന്ന പേരെന്ത്? ഗ്രാമീണ് ബാങ്ക് കേരളാ ബാങ്ക് ഇസാഫ് ബാങ്ക് കുടുംബശ്രി ബാങ്ക് 69. ഏതു സ്ഥാപനത്തിന്റെ ആപ്തവാക്യമാണ് മലയാണ്മയുടെ സ്വർഗ്ഗകവാടം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കേരള സാഹിത്യ അക്കാദമി മലയാളം സർവകലാശാല മലയാളം മിഷൻ 70. ഇടനാട് മേഖലയിൽ കാണപ്പെടുന്ന മണ്ണിനം ഏത്? ചെമ്മണ്ണ് എക്കൽ മണ്ണ് ലാറ്ററൈറ്റ് കരിമണ്ണ് 71. രജതവിപ്ലവം എന്നത് എന്തുമായി ബന്ധപ്പെട്ടതാണ്? മുട്ട പാൽ തുകൽ വെള്ളി 72. ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെ തൊഴിൽരംഗത്ത് കൈപിടിച്ചുയർത്താനുള്ള പദ്ധതിയേത്? സമാശ്വാസം കൈത്താങ്ങ് കൈവല്യ മഴവില്ല് 73. ഡോ. കസ്തൂരിരംഗൻ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടതാണ്? പ്രതിരോധ രംഗത്തെ സ്വകാര്യ പങ്കാളിത്തം പുതിയ വാക്സിനുകൾ ആണവോർജത്തിന്റെ ഉപയോഗം ദേശീയ വിദ്യാഭ്യാസനയം 74. കേരള വിജിലൻസ് വകുപ്പ് പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ അഴിമതിവിരുദ്ധ മൊബൈൽ ആപ്പേത്? ബ്ലോനൗ ആക്ട്നൗ വിസിൽ നൗ ബ്ലോക്ക് നൗ 75. മലയാളിയായ സഞ്ജു സാംസൺ ഐ.പി.എല്ലിലെ ഏതു ടീമിന്റെ ക്യാപ്റ്റനായാണ് നിയമിതനായത്? സൺറൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സ് ഡൽഹി ക്യാപ്പിറ്റൽസ് 76. പരസ്യങ്ങളിൽ ദൈവത്തിന്റെ പേരുപയോഗിക്കുന്നത് തടഞ്ഞു കൊണ്ട് ഉത്തരവിട്ട ഹൈക്കോടതി ഏത്? കേരള ഹൈക്കോടതി അലഹബാദ് ഹൈക്കോടതി മദ്രാസ് ഹൈക്കോടതി ബോംബെ ഹൈക്കോടതി 77. കുഞ്ഞേനാച്ചൻ ഏത് നോവലിലെ കേന്ദ്ര കഥാപാത്രമാണ് അരനാഴികനേരം ഒറോത കുഞ്ഞമ്മയും കൂട്ടുകാരും വിഷകന്യക 78. ഭാരതത്തിന്റെ സാംസ്കാരികസത്തയെ കീറിമുറിച്ച ഹിന്ദു - മുസ്ലീം ലഹളയുടെ രൂക്ഷത മർമ്മഭേദിയായി ഒപ്പിയെടുത്ത എസ്.കെ.യുടെ നോവൽ വിഷകന്യക ദുതരായർ മൂടുപടം ഭ്രാന്താലയം 79. സംസ്ഥാനസർക്കാരിന്റെ സ്ത്രീധനവിരുദ്ധ കാമ്പയിന്റെ ഗുഡ്വിൽ അംബാസഡറാര്? ദുൽഖർ സൽമാൻ ടോവിനോ തോമസ് നിവിൻ പോളി സുരാജ് വെഞ്ഞാറമ്മൂട് 80. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ആരംഭിച്ച ആദ്യത്തെ മറൈന് ആംബുലന്സ് സര്വീസ് എത്? ആശ്വാസ് വിശ്വാസ് പ്രതീക്ഷ സമുദ്രകാരുണ്യം 81. 7.22x7.22+2x7.22x2.72x2.78+2.78x2.78 - ന്റെ വര്ഗമൂലം എത്ര? 10 100 22 2.5 82. 16,20,32 ഇവയുടെ ഗുണിതമായ ഏറ്റവും വലിയ നാലക്ക സംഖ്യ; 9940 9920 9980 9960 83. 289*973 എന്ന സംഖ്യ 11-ന്റെ ഗുണിതമായാൽ *ന്റെ വില? 8 3 6 7 84. 5⁄7,3⁄4, 4⁄6,2⁄5 ഇവയിൽ വലുതേത്? 5⁄7 4⁄6 2⁄5 3⁄4 85. 0.06 x2+0.008 =______ 0.012 0.1028 0.128 12.8 86. √300-√75=______ 6√3 10√3 5√3 10√2 87. ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി മാർക്ക് 18. എന്നാൽ 48 മാർക്കുള്ള ഒരു കുട്ടിയുടെ മാർക്ക് 8 എന്ന് തെറ്റായിരേഖപ്പെടുത്തിയിരിക്കുന്നു. എങ്കിൽ ശരിയായ ശരാശരി? 16 15 17 19 88. ഒരാൾ കടയിൽ നിന്നും 17 പേന വാങ്ങിയപ്പോൾ 3 പേന സൗജന്യമായി നൽകി എന്നാൽ ഡിസ്കൗണ്ട് എത്ര ശതമാനം? 15% 20% 18% 25% 89. 140 മീ, 160 മീ. നീളമുള്ള രണ്ട് ട്രെയിനുകൾ വിപരീത ദിശയിൽ 60 Km/hr, 40 Km/hr വേഗത്തിൽ സഞ്ചരിക്കുമ്പോൾ അവ പരസ്പരം കടന്നുപോകാനെടുക്കുന്ന സമയം: 10 സെക്കൻഡ് 10.8 സെക്കൻഡ് 9 സെക്കൻഡ് 9.6 സെക്കൻഡ് 90. 12=5,13=10,14=17 ആയാൽ 15 ന് തുല്യമായതെന്ത്? 24 23 26 27 91. A എന്നാൽ +, B എന്നാൽ -, C എന്നാൽ x എങ്കിൽ 10C4A4C4B6=...... 42 50 58 48 92. പത്തുവർഷം മുൻപ് അച്ഛന്റെയും മകന്റെയും വയസ്സുകളുടെ അംശബന്ധം 7:3 ആണ് ഇപ്പോൾ അവരുടെ വയസ്സുകൾ തമ്മിലുള്ള അംശബന്ധം 3:2 ആയാൽ മകന്റെ വയസ്സെത്ര? 15 14 10 16 93. അടുത്ത പദം ഏത്? 15 /B, G/21, 28 /M, T/36,....... B/45 A/44 Z/46 A/45 94. 2012 ഓഗസ്റ്റ് 1 ബുധൻ ആയാൽ 2010 ഓഗസ്റ്റ് 1 ഏത് ദിവസം? ഞായർ തിങ്കൾ ശനി വെള്ളി 95. അരുൺ 6 കി.മീ. കിഴക്കോട്ട് സഞ്ചരിച്ച് വലത്തോട്ട് തിരിഞ്ഞ്. 4 കി.മീ. സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 6 കി.മീ. സഞ്ചരിച്ചാൽ തുടക്കത്തിൽനിന്ന് അരുൺ എത്ര അകലെയാണ്? 6 km 9 km 5 km 4 km 96. ഒരു കോഡ് ഭാഷയിൽ MHUSMD എന്ന വാക്കിനെ LITTLE എന്നെഴുതാമെങ്കിൽ NTUD എന്ന വാക്കിനെ എങ്ങനെ എഴുതാം? OUTE MUVE OUVE MUTE 97. ഒരു വൃദ്ധനെ ചൂണ്ടി കൈലാസ് പറഞ്ഞു; അയാളുടെ മകൻ എന്റെ മകന്റെ ചിറ്റപ്പനാണ്. ആ വൃദ്ധനുമായുള്ള കൈലാസിന്റെ ബന്ധം എന്താണ്? അച്ഛൻ സഹോദരൻ അമ്മാവൻ മുത്തച്ഛൻ 98. വേറിട്ട പദം കണ്ടെത്തുക: ഗിറ്റാർ വയലിൻ ഓടക്കുഴൽ സിത്താർ 99. താഴെ പറയുന്ന പദങ്ങളെ അർഥം ലഭിക്കുന്ന വിധം ക്രമീകരിക്കുക. 1. ജില്ലാ കളക്ടർ 2. വില്ലേജ് ഓഫീസർ 3. തഹസിൽദാർ 4. സെക്രട്ടറി 5. മന്ത്രി 1,2,4,5,3 2,3,1,4,5 4,5,1,2,3 1,2,3,4,5 100. ആരോഹണക്രമത്തിൽ എഴുതുക 0.5, 0.25, 0.08, 0.42 0.08, 0.42, 0.25, 0.5 0.25, 0.42, 0.08, 0.5 0.08, 0.25, 0.42, 0.5 0.5, 0.25, 0.42, 0.08 Related Share: Kerala Gurukulam Previous post LGS Main Model Exam 01 November 26, 2021 Next post LGS Main Exam Answer Key - November 27, 2021 November 29, 2021 You may also like Practice Quiz 379 19 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 378 8 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 377 6 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)