LD Clerk Main Exam Answer Key – November 20, 2021 November 20 നു നടന്ന LD Clerk Main പരീക്ഷയുടെ ചോദ്യങ്ങൾ ആണ് ഇവിടെ ഉള്ളത്. നിങ്ങൾ ഈ പരീക്ഷ എഴുതിയിട്ടുണ്ടെങ്കിൽ, പരീക്ഷയിൽ നിങ്ങൾ നൽകിയ ഉത്തരം ഇവിടെ രേഖപ്പെടുത്തി ക്വിസ് submit ചെയ്യുമ്പോൾ നിങ്ങൾക്ക് ഈ പരീക്ഷയിൽ എത്ര മാർക്ക് ലഭിക്കും എന്ന് അറിയാൻ കഴിയും. മറ്റുള്ളവർ ഇത് ഒരു പരിശീലനം ആയി കരുതി നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ നൽകി ഈ പരീക്ഷ നിങ്ങൾ എഴുതിയിരുന്നെങ്കിൽ എത്ര മാർക്ക് ലഭിക്കുമായിരുന്നു എന്നും അറിയുക. ക്വിസ് Submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, ആൻസർ കീ എന്നിവ ലഭിക്കുന്നതാണ്. 1. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിൽ കൂടുതൽ ഉയരമുള്ള കേരളത്തിന്റെ ഭൂപ്രദേശം ഇടനാട് മലനാട് തീരപ്രദേശം സമതലം 2. മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന പ്രധാന സംഭവം ? 1) പൂക്കോട്ടൂർ യുദ്ധം 2) കുളച്ചൽ യുദ്ധം3) കുറച്യർ യുദ്ധം4) ചാന്നാർ ലഹള 1, 2 2, 3 3, 4 1 3. പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വിപീയ നദികൾ. മഹാനദി, ഗോദാവരി കൃഷ്ണ, കാവേരി നർമ്മദ, താപ്തി സോൺ, ചമ്പൽ 4. ഇന്ത്യയുടെ ആദ്യത്തെ അന്റാർട്ടിക് ഗവേഷണ കേന്ദ്രം. മൈത്രി ഭാരതി ഹിമാദ്രി ദക്ഷിണഗംഗോത്രി 5. സിക്കിമിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം. നാഥുലാചുരം ലിപുലേഖ്ചുരം ഷിപ്കിലാചുരം സോജിലാചുരം 6. ത്രികക്ഷി സൗഹാർദത്തിൽ ഉൾപ്പെട്ടിരുന്ന രാജ്യങ്ങൾ. 1) ജർമ്മനി, ആസ്ട്രിയ ഹംഗറി, ഇറ്റലി2) ഇംഗ്ലണ്ട്, ഫ്രാൻസ്, റഷ്യ3) ജർമ്മനി, ഇറ്റലി, ജപ്പാൻ4) ഇംഗ്ലണ്ട്, ഫ്രാൻസ്, ചൈന 1, 2 2, 3 2 3, 4 7. ധരാതലീയ ഭൂപടങ്ങളുടെ ഡിഗ്രിഷീറ്റുകളുടെ അക്ഷാംശ രേഖാംശ വ്യാപ്തി എത്ര? 4 ഡിഗ്രി അക്ഷാംശ-രേഖാംശ വ്യാപ്തി 1 ഡിഗ്രി അക്ഷാംശ-രേഖാംശ വ്യാപ്തി 15 ഡിഗ്രി അക്ഷാംശ-രേഖാംശ വ്യാപ്തി 10 ഡിഗ്രി അക്ഷാംശ-രേഖാംശ വ്യാപ്തി 8. നിബന്തമാല എന്ന ദേശാഭിമാന ബോധം തുളുമ്പുന്ന കൃതി ഏതു ഭാഷയിൽ രചിക്കപ്പെട്ടതാണ് ? ഉർദു മറാത്തി ബംഗാളി ഹിന്ദി 9. പുതിയതായി പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ തവളയിനത്തിന്റെ പേരെന്ത്? മൺവെട്ടിക്കാലൻ മിനർവാര്യപെന്റാലി ഗോലിയാത്ത് തവള ടെക്സസ് തവള 10. ഇന്ത്യയിലെ ആദ്യത്തെ ധാന്യ എ.ടി.എം. പ്രവർത്തിച്ചു തുടങ്ങിയത് എവിടെ? മുംബൈ ബംഗാൾ ഗുരുഗ്രാം തിരുവനന്തപുരം 11. സൂര്യതാപം ഭൂമിയിലെത്തുന്ന രീതിയേത് ? അഭിവഹനം വികിരണം സംവഹനം ചാലനം 12. നിസഹകരണ സമരത്തിന്റെ പ്രഖ്യാപിത ആശയങ്ങളിൽ ഉൾപ്പെടാത്തത് ? നികുതി നൽകാതിരിക്കുക തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുക കൃഷിയിടങ്ങൾ തരിശിടുക ബ്രിട്ടീഷ് പുരസ്കാരങ്ങൾ തിരികെ നൽകുക 13. ഒരു രാജ്യത്തിന്റെ ധനകാര്യ അതോറിറ്റിയാണ് ആ രാജ്യത്തിന്റെ കറൻസിയുടെ വിനിമയ നിരക്ക് നിശ്ചയിക്കുന്നതെങ്കിൽ അതിനു പറയുന്ന പേര്. സ്ഥിര വിനിമയ നിരക്ക് അയവുള്ള വിനിമയ നിരക്ക് മാനേജഡ് ഫ്ലോട്ടിംഗ് ഇതൊന്നുമല്ല 14. ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ഖാദി ഗ്രാമവ്യവസായ കമ്മീഷൻ സ്ഥാപിതമായത് ? ഒന്നാം പഞ്ചവത്സര പദ്ധതി രണ്ടാം പഞ്ചവത്സര പദ്ധതി മൂന്നാം പഞ്ചവത്സര പദ്ധതി നാലാം പഞ്ചവത്സര പദ്ധതി 15. ഇന്ത്യയിൽ ഏറ്റവുമധികം ബോക്സൈറ്റ് ഉല്പാദിപ്പിക്കുന്നത് താഴെപ്പറയുന്നവയിൽ ഏതു സംസ്ഥാനമാണ് ? ഒഡീഷ ജാർഖണ്ഡ് ഗുജറാത്ത് ബീഹാർ 16. WTO (ലോകവ്യാപാര സംഘടന) സ്ഥാപിതമായ വർഷം. 1944 1948 1995 1998 17. താഴെ കൊടുത്തിരിക്കുന്നവയിൽ സ്വയം തൊഴിൽ പദ്ധതി ഏത് ? ആം ആദ്മി ബീമാ യോജന പ്രധാൻമന്ത്രി ഗ്രാമസടക് യോജന പ്രധാൻമന്ത്രി ഗ്രാമോദയ യോജന സ്വർണ്ണജയന്തി ഗ്രാം സ്വരോസ്ഗാർ യോജന 18. നീതി ആയോഗിന്റെ ഇപ്പോഴത്തെ ഉപാദ്ധ്യക്ഷൻ ആര്? സിന്ധു ശ്രീ ഖുള്ളർ രാജീവ് കുമാർ നരേന്ദ്രമോഡി അരവിന്ദ് പനഗരിയ 19. 2019-2020 വർഷത്തിൽ ഇന്ത്യയിലെ കൂട്ടിച്ചേർത്ത മൊത്തം മൂല്യത്തിലേക്കുള്ള (Gross Value Added) കാർഷിക മേഖലയുടെ സംഭാവന ഏകദേശം എത്ര ശതമാനമായിരുന്നു ? 24% 12% 27% 18% 20. ഇന്ത്യൻ ഭരണഘടനാ അനുച്ഛേദം 25 മുതൽ 28 വരെയുള്ള ഭാഗങ്ങളിൽ ഏത് മൗലികാവകശത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് ? മത സ്വതന്ത്ര്യത്തിനുള്ള അവകാശം സമത്വത്തിനുള്ള അവകാശം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ 21. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ? 1) സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് ഗവർണർ ആണ്.2) സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.3) കാലാവധി 65 വയസ്സ് തികയുന്നത് വരെയോ അല്ലെങ്കിൽ പരമാവധി 5 വർഷമോ ആകുന്നു.4) ഇന്ത്യൻ ഭരണഘടനാ അനുച്ഛേദം 243K വകുപ്പ് ഒന്ന് പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത്. രണ്ടും മൂന്നും ഒന്നും മൂന്നും നാലും രണ്ടും മൂന്നും നാലും രണ്ടും നാലും 22. കേരള കൃഷിവകുപ്പിനു കീഴിലുള്ള സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം (Kerala Centre for Post Management) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്? കണ്ണൂർ ആലപ്പുഴ തൃശ്ശൂർ കൊല്ലം 23. താഴെ പറയുന്നവയിൽ ഭരണഘടനാസ്ഥാപനം അല്ലാത്തത് ഏത് ? 1) കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ2) സംസ്ഥാന ധനകാര്യ കമ്മീഷൻ3) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ4) സംസ്ഥാന വിവരാവകാശ കമ്മീഷൻ രണ്ടും മൂന്നും ഒന്നും രണ്ടും മൂന്നും നാലും ഒന്നും നാലും 24. നിലവിലെ കേരള സാമൂഹ്യനീതിവകുപ്പ് മന്ത്രിയാര് ? ശ്രീമതി ചിഞ്ചുറാണി ശ്രീമതി വീണാ ജോർജ് ആർ. ബിന്ദു ശ്രീ. കെ. രാജൻ 25. കേരളത്തിലെ നിലവിലെ മുൻസിപ്പൽ കോർപ്പറേഷൻ വനിതാമേയർമാർ എത്ര ? 5 6 4 3 26. ഇന്ത്യയിലെ സംസ്ഥാന ഗവർണ്ണറായി നിയമിക്കപ്പെടുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത് ? 158 157 156 155 27. ഇന്ത്യയിലെ സാർവ്വത്രിക പ്രായപൂർത്തിവോട്ടവകാശവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവനകൾ ഏവ ? 1) 1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വന്നതു മുതൽ സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നു.2) ഭരണഘടന അനുച്ഛേദം 327 സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തെ പരാമർശിക്കുന്നു.3) 1989 ലെ 61-ആം ഭരണഘടനാ ഭേദഗതി പ്രകാരം വോട്ടിംഗ് പ്രായം 21-ൽ നിന്ന് 18 ആയി കുറച്ചു.4) ജാതി-മത-വർഗ്ഗ-ഭാഷ-ലിംഗ-പ്രദേശ വ്യത്യാസങ്ങളില്ലാതെ പ്രായപൂർത്തിയായ എല്ലാവർക്കും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശമാണ് സാർവ്വത്രിക പ്രായപൂർത്തിവോട്ടവകാശം. ഒന്നും രണ്ടും നാലും രണ്ടും മൂന്നും നാലും മൂന്നും നാലും ഒന്നും മൂന്നും നാലും 28. നിലവിലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആര് ? എച്ച്. എൽ. ദത്തു രേഖാശർമ്മ വിജയ് സബാല അരുൺ കുമാർ മിശ്ര 29. കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ? 1) 52-ആം ഭരണഘടനാ ഭേദഗതി പ്രകാരം നിലവിൽ വന്നു.2) 1990-ൽ ആണ് നിലവിൽ വന്നത്.3) ഭരണഘടനയുടെ പത്താം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നു, 4) 107-ആം ഭരണഘടന അനുച്ഛേദത്തിൽ കൂറുമാറ്റ നിരോധന നിയമത്തെപ്പറ്റി പ്രതിപാദിക്കുന്നു. ഒന്നും മൂന്നും ഒന്നും രണ്ടും മൂന്നും ഒന്നും മൂന്നും നാലും രണ്ടും മൂന്നും നാലും 30. ശരിയല്ലാത്ത ജോഡികൾ ഏതെല്ലാം ? 1) ഡോ. ബി. ആർ. അംബേദ്കർ - ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ചെയർമാൻ2) ജവഹർലാൽ നെഹ്റു - ഭരണഘടനാ നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ3) ഡോ. രാജേന്ദ്രപ്രസാദ് - ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ4) സച്ചിദാനന്ദ സിൻഹ - ഭരണഘടനയുടെ ആമുഖം എഴുതി മൂന്നും നാലും ഒന്നും നാലും രണ്ടും നാലും ഒന്നും രണ്ടും 31. കേരള സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'ആശാഭവനു'മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ? 1) മാനസികരോഗം ഭേദമായിട്ടും ആരും ശുശ്രൂഷിക്കാൻ ഇല്ലാത്ത നിരാലംബരായി കഴിയുന്നവർക്കുള്ള സ്ഥാപനം.2) വയോജനങ്ങളെ പകൽ സമയങ്ങളിൽ പരിപാലിക്കുന്ന കേന്ദ്രം.3) വൃദ്ധരും അംഗപരിമിതരുമായ നിരാലംബരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം.4) വികലാംഗരെ സംരക്ഷിക്കുന്ന കേന്ദ്രം. ഒന്നും നാലും മൂന്ന് മാത്രം ഒന്ന് മാത്രം രണ്ടും മൂന്നും 32. ഇന്ത്യൻ ഭരണഘടനയിൽ പൗരത്വം വിശദീകരിക്കുന്ന ആർട്ടിക്കിൾ ഏത് ? 12 മുതൽ 18 വരെ 5 മുതൽ 11 വരെ 1 മുതൽ 4 വരെ ഇവയൊന്നുമല്ല 33. താഴെ പറയുന്നവരിൽ കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ മെമ്പറല്ലാത്തത് ? 1) മുഖ്യമന്ത്രി2) റവന്യുവകുപ്പ് മന്ത്രി3) ആരോഗ്യവകുപ്പ് മന്ത്രി4) കൃഷിവകുപ്പ് മന്ത്രി രണ്ടും നാലും നാല് മാത്രം മൂന്നും നാലും മൂന്ന് മാത്രം 34. ഫേനത്തെ ആവരണം ചെയ്ത് കാണുന്ന സവിശേഷ സ്തരം ഏത്? ക്രോമോപ്ലാസ്റ്റ് ഫേനാവരണം ക്ലോറോപ്ലാസ്റ്റ് ടോണോപ്ലാസ്റ്റ് 35. താഴെ പറയുന്നവയിൽ ദഹനത്തിന് വിധേയമാകാത്ത പോഷകഘടകം ഏത് ? പ്രോട്ടീൻ കൊഴുപ്പ് ധാതുക്കൾ ധാന്യകം 36. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക. 1) ക്രമഭംഗത്തിൽ മാതൃകോശം വിഭജിച്ച് രണ്ടു പുത്രികാകോശങ്ങൾ രൂപപ്പെടുന്നു.2) ക്രമഭംഗം ശരീരകോശങ്ങളിൽ വെച്ചു നടക്കുന്നു.3) ഊനഭംഗത്തിൽ മാതൃകോശം വിഭജിച്ച് രണ്ടു പുത്രികാകോശങ്ങൾ രൂപപ്പെടുന്നു.4) ഊനഭംഗം ബീജകോശങ്ങളിൽ വെച്ച് നടക്കുന്നു. 1, 2, 3, 4 ശരി 1, 2, 3 ശരി 2, 3, 4 ശരി 1, 2, 4 ശരി 37. കേരള സർക്കാരിന്റെ "ദിശ (DISHA)" ഹെൽപ് ലൈൻ നമ്പർ ഏത്? 1066 1076 1058 1056 38. KASP വിപുലീകരിക്കുക. കേരള ആരോഗ്യ സുരക്ഷാ പദ്ധതി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കേരള ആരോഗ്യ സേവന പദ്ധതി കാരുണ്യ ആരോഗ്യ സേവന പദ്ധതി 39. “പാപ്പ് സ്മിയർ ടെസ്റ്റ്" (Pap Smear Test) താഴെ പറയുന്നവയിൽ ഏത് ക്യാൻസർ തിരിച്ചറിയാനുള്ള പരിശോധന ആണ് ? ശ്വാസ കോശാർബുദം സ്തനാർബുദം ഗർഭാശയമുഖ അർബുദം വായിൽ ഉണ്ടാകുന്ന അർബുദം 40. വിഷൻ 2020 (Vision 2020) താഴെ പറയുന്നവയിൽ ഏത് അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു? Blindness Deafness Mental illness Covid-19 41. മലമ്പനിയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണു ജീവി ? വൈറസ് ബാക്ടീരിയ പ്രോട്ടോസോവ അമീബ 42. ലോഹങ്ങളുടെ ക്രിയാശീലശ്രേണിയുമായി ബന്ധപ്പെട്ട ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ് ? ക്രിയാശീല ശ്രേണിയിൽ മുകളിൽ നിന്ന് താഴേക്ക് വരുന്തോറും ലോഹങ്ങളുടെ ക്രിയാശീലം കൂടി വരുന്നു ക്രിയാശീലം കൂടിയ ലോഹങ്ങൾക്ക് ക്രിയാശീലം കുറഞ്ഞ ലോഹങ്ങളെ അവയുടെ ലവണ ലായനിയിൽ നിന്ന് ആദേശം ചെയ്യാൻ കഴിയും. ക്രിയാശീല ശ്രേണിയിൽ ഹൈഡ്രജനു മുകളിലായി വരുന്ന ലോഹങ്ങൾ നേർപ്പിച്ച ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജനെ ആദേശം ചെയ്യുന്നവയാണ് ക്രിയാശീല ശ്രേണിയിൽ ഹൈഡ്രജനു താഴെയായി വരുന്ന ലോഹങ്ങൾ നേർപ്പിച്ച ആസിഡുമായി പ്രവർത്തിക്കാത്തവയുമാണ് 43. വജ്രത്തെ കുറിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏവ ? 1) കാർബണിന്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരമാണ് വജ്രം 2) വജ്രം വൈദ്യുത ചാലകമാണ്.3) വജ്രത്തിന് ഉയർന്ന താപചാലകതയുണ്ട്.4) വജ്രത്തിന് താഴ്ന്ന അപവർത്തനാങ്കമാണ് ഉള്ളത്. 1 & 2 1 & 3 2 & 3 2 & 4 44. മൂലകങ്ങളുടെ ആവർത്തനപട്ടികയും ഇലക്ട്രോൺ വിന്യാസവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏവ ? 1) d സബ് ഷെല്ലിൽ പരമാവധി ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണം 10 ആണ്.2) എല്ലാ ട ബ്ലോക്ക് മൂലകങ്ങളും ലോഹങ്ങളാണ്.3) d ബ്ലോക്ക് മൂലകങ്ങളെ സംക്രമണമൂലകങ്ങൾ എന്നുവിളിക്കുന്നു.4) ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും ഇലക്ട്രോണുകളുടെ ഊർജ്ജം കുറഞ്ഞു വരുന്നു. 2 & 3 1 & 2 1 & 3 2 & 4 45. 2020-ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം രണ്ട് വനിതാ ശാസ്ത്രജ്ഞരായ ഇമ്മാനുവേൽ കാർപ്പെന്റിയർ (Emmanuelle Charpentier) ജന്നിഫർ എ. ദൗഡ്ന (Jennifer A Doudna) എന്നിവർക്കാണ് ലഭിച്ചത്. ഇവർക്ക് ഈ പുരസ്കാരം ലഭിക്കാൻ സഹായിച്ച കണ്ടെത്തൽ /നേട്ടം എന്താണ് ? ലിഥിയം അയൺ ബാറ്ററി വികസിപ്പിച്ചതിന് ക്രിസ്പെർ/കാസ് 9 (CRISPR/Cas 9) ജീൻ എഡിറ്റിങ് വിദ്യ വികസിപ്പിച്ചതിന് ബാക്ടീരിയോഫാഗുകൾ, എൻസൈമുകളുടെ പരിണാമം എന്നിവയിൽ നടത്തിയ ഗവേഷണം ഇതൊന്നുമല്ല 46. വജ്രത്തിന്റെ കാഠിന്യമുള്ള ഒരു ഗ്ലാസ് ഒരു രാജ്യത്തെ ഗവേഷകർ വികസിപ്പിക്കുകയുണ്ടായി. എ എംത്രീ (AM III) എന്ന് പേരു നൽകിയിരിക്കുന്ന ഈ ഗ്ലാസ് ഏത് രാജ്യമാണ് വികസിപ്പിച്ചത്? ഇന്ത്യ ഫ്രാൻസ് ബ്രിട്ടൻ ചൈന 47. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതിനൊക്കെയാണ് മനുഷ്യന്റെ ശ്രവണ പരിധിയെക്കാൾ താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദം ശ്രവിക്കാൻ കഴിയുക? 1) നായ2) പ്രാവ്3) ആന4) വവ്വാൽ 2 & 4 2 & 3 2, 3 & 4 1 & 4 48. ഒരു വസ്തുവിന്റെ താപനിലയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇവയിൽ ശരിയായവ ഏവ ? 1) ഒരു വസ്തുവിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ് താപനില.2) ഒരു വസ്തുവിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യയാണ് അതിന്റെ താപനില.3) താപ നിലയുടെ SI യൂണിറ്റ് ജൂൾ ആണ്.4) താപനിലകളിലെ വ്യത്യാസം മൂലമാണ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് താപോർജ്ജം ഒഴുകുന്നത്. 1 & 4 2, 3 & 4 1, 3 & 4 2 & 4 49. ഒരു റിയർവ്യൂ മിററിന്റെ (Rearview Mirror) വക്രതാആരം 12 മീറ്ററാണെങ്കിൽ അതിന്റെ ഫോക്കസ് ദൂരം എത്ര ? 6 മീറ്റർ 24 മീറ്റർ 3 മീറ്റർ 9 മീറ്റർ 50. 2021-ൽ ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV-C51) വിക്ഷേപിച്ച 'അമസോണിയ 1' എന്ന ഉപഗ്രഹം ഏതു രാജ്യത്തിന്റെതാണ് ? കാനഡ ബ്രിട്ടൻ ബ്രസീൽ ഫ്രാൻസ് 51. 2020-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് മൂന്നുപേരാണ് അർഹരായത്. ഇവരിലൊരാളായ റോജർ പെൻറോസിന്റെ ഏത് കണ്ടുപിടുത്തമാണ് അദ്ദേഹത്തെ ഇതിനർഹനാക്കിയത്? ആപേക്ഷിക സിദ്ധാന്തം തമോഗർത്തങ്ങളുടെ രൂപീകരണത്തെ സഹായിക്കുന്നുവെന്ന് തെളിയിച്ചതിന് പ്രപഞ്ച മധ്യത്തിൽ നക്ഷത്രങ്ങളുടെ ഭ്രമണപഥങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യമായ സൂപ്പർമാസീവ് എന്ന കൂറ്റൻ തമോഗർത്തങ്ങളെ തിരിച്ചറിഞ്ഞതിന് ലേസർ ഫിസിക്സിലെ കണ്ടുപിടിത്തത്തിന് ഇതൊന്നുമല്ല 52. കേരളകലാമണ്ഡലത്തിൽ നിന്നും തുള്ളൽ കലാരൂപം പഠിച്ചിറങ്ങിയ ആദ്യ വനിത ആര് ? കലാമണ്ഡലം പത്മാവതി കലാമണ്ഡലം രേവതി കലാമണ്ഡലം പത്മ കലാമണ്ഡലം ദേവകി 53. ലോക പുരുഷ ഫുട്ബാൾ റാങ്കിംഗിൽ 2021 ഓഗസ്റ്റ് മാസം അടിസ്ഥാനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര? 102 92 113 105 54. താഴെ നൽകിയ പ്രസ്താവനകളിൽ ദ്രോണാചാര്യ അവാർഡിനെ സംബന്ധിച്ച് തെറ്റായത് ഏത് ? ഒ. എം. നമ്പ്യാർക്ക് 1985-ലാണ് ദ്രോണാചാര്യ അവാർഡ് ലഭിച്ചത് ക്രിക്കറ്റിൽ ആദ്യമായി, ദ്രോണാചാര്യ ലഭിച്ചത് രമാകാന്ത് അച്രേക്കർക്കാണ് ആദ്യമായി ഫുട്ബാളിൽ ദ്രോണാചാര്യ ലഭിച്ചത് സയ്യിദ് നസീമുദ്ദീനാണ് ആദ്യമായി ഹോക്കിയിൽ ദ്രോണാചാര്യ അവാർഡ് ലഭിക്കുന്നത് 2000-ലാണ് 55. മലയാളത്തിലെ ആദ്യത്തെ പ്രശസ്ത നിഘണ്ടുവായ സമസ്ത വിജ്ഞാന ഗ്രന്ഥാവലി എഴുതിയത് ആരാണ് ? G. പത്മനാഭപിള്ള മാത്യു എം കുഴിവേലി ആർ. ഈശ്വരപിള്ള വെട്ടം മാണി 56. താഴെ കൊടുത്ത പ്രസ്താവനകളിൽ ഏതാണ് കവി, ഒ. എൻ. വി. കുറുപ്പിനെ സംബന്ധിച്ചതിൽ ശരിയല്ലാത്തത്? അദ്ദേഹത്തിന് ജ്ഞാനപീഠം അവാർഡ് ലഭിച്ചത് 2008 ലാണ് അദ്ദേഹത്തിന് പദ്മശ്രീ അവാർഡ് ലഭിച്ചത് 1998 ലാണ് അദ്ദേഹത്തിന് പത്മവിഭൂഷൺ അവാർഡ് ലഭിച്ചത് 2011 ലാണ് അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് 2007ലാണ് 57. 2021-ലെ ഏറ്റവും മികച്ച ഡോക്യുമെന്ററി (ഫീച്ചർ) ക്കുള്ള ഓസ്കാർ നേടിയ ഡോക്യുമെന്ററി ഏത്? പ ടാ കളക്റ്റീവ് ടൈം ദി മോൾ ഏജന്റ് മൈ ഒക്ടോപസ് ടീച്ചർ 58. താഴെ നൽകിയ പ്രസ്താവനകളിൽ 2020 ടോക്യോ ഒളിംബിക്സിനെ സംബന്ധിച്ച് ശരിയല്ലാത്തത് ഏത്? പുരുഷ ഹോക്കിയിൽ സ്വർണ്ണം നേടിയത് ബൽജിയം ആണ് വനിതാ ഫുട്ബോളിൽ സ്വർണ്ണം നേടിയത് കാനഡ ആണ് പുരുഷ വോളിബാളിൽ സ്വർണ്ണം നേടിയത് അമേരിക്കയാണ് വനിതാ ഹോക്കിയിൽ സ്വർണ്ണം നേടിയത് നെതർലാന്റ്സ് ആണ് 59. വെബ് പേജുകളിലെ കീവേഡുകളെ കണ്ടുപിടിക്കാൻ സെർച്ച് എഞ്ചിൻ വെബ് സൈറ്റുകൾ ഉപയോഗിക്കുന്ന പ്രോഗ്രാം. URL സ്പൈഡർ ബ്രൗസർ ഫയർവാൾ 60. സ്വകാര്യതയുടെ ലംഘനവുമായി ബന്ധപ്പെട്ട ഐ.ടി. ആക്ട് 2000-ലെ സെക്ഷൻ. 66B 66D 66E 66F 61. താഴെ പറയുന്നവയിൽ നോൺ-ഇംപാക്റ്റ് പ്രിന്റർ ഏത്? 1) ഡോട്ട് മെട്രിക്സ് പ്രിന്റർ2) ഇങ്ക്ജെറ്റ് പ്രിന്റർ3) ലേസർ പ്രിന്റർ 1 മാത്രം 3 മാത്രം 1 & 2 മാത്രം 2 & 3 മാത്രം 62. കേരള ഡിജിറ്റർ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ, ഡോ. സജി ഗോപിനാഥ് ആരിഫ് മുഹമ്മദ് ഖാൻ ഡോ. വി. പി. മഹാദേവൻ പിള്ളൈ ഡോ. സാബു തോമസ് 63. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾക്കാവശ്യമായ ഡിജിറ്റൽ പഠന വിഭവങ്ങൾ സമാഹരിച്ചിട്ടുള്ള KITE ന്റെ പോർട്ടൽ. സമേതം സമ്പൂർണ്ണ സമഗ്ര കൂൾ 64. കേന്ദ്ര സർക്കാർ സ്ഥാപിതമായ രഹസ്യാന്വേഷണ സുരക്ഷാ സംഘടനകളുമായി ബന്ധപ്പെട്ട വിവരാവകാശ നിയമത്തിലെ വ്യവസ്ഥയിൽ ഏതാണ് ശരി ഉത്തരം? വിവരാവകാശ നിയമം ബാധകമാണ് അഴിമതി ആരോപണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച വിവരങ്ങൾക്ക് വിവരാവകാശ നിയമം ബാധകമാണ് മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക് വിവരാവകാശ നിയമം ബാധകമാണ് വിവരാവകാശ നിയമം ബാധകല്ല 65. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതി നൽകേണ്ടത് ആരാണ്? ഉപഭോക്താവ് ഉപഭോക്താക്കളുടെ സന്നദ്ധ സംഘടന സർക്കാർ മുകളിൽ പറഞ്ഞവരിൽ ആർക്കും നൽകാവുന്നതാണ് 66. 1989- ലെ പട്ടിക ജാതി, പട്ടിക വർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിന്റെ പ്രധാന ലക്ഷ്യം എന്താണ് ? പട്ടിക ജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുക പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്കു പ്രത്യേക കോടതികൾ സ്ഥാപിക്കുക പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ ഇരയാക്കപ്പെട്ടവരുടെ പുനരധിവാസം മുകളിൽ പറഞ്ഞവയെല്ലാം 67. 2005-ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമം പ്രകാരം ഗാർഹിക സംഭവങ്ങളുടെ റിപ്പോർട്ട് (ഡി. ഐ. ആർ) ഫയൽ ചെയ്യേണ്ടത് ആരാണ് ? ബാധിക്കപെട്ട സ്ത്രീ വക്കീൽ സംരക്ഷണ ഉദ്യോഗസ്ഥൻ ജില്ലാ കളക്ടർ 68. 2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമപ്രകാരം "മുതിർന്ന പൗരൻ” എന്നാൽ അറുപതു വയസ്സിലോ മുകളിലോ ഉള്ളവർ എഴുപതു വയസ്സിലോ മുകളിലോ ഉള്ളവർ അമ്പതു വയസ്സിലോ മുകളിലോ ഉള്ളവർ അറുപത്തിയഞ്ചു വയസ്സിലോ മുകളിലോ ഉള്ളവർ 69. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ് ? എച്ച്. എൽ. ദത്തു അരുൺ കുമാർ മിശ്ര സെയ്ദ് ഗയോനുൽ ഹസൻ റിസ്വി റോഹിങ്ടൺ നരിമാൻ 70. സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ നിയമനത്തിൽ പങ്കു വഹിക്കാത്തതാരാണ് ? ഗവർണ്ണർ മുഖ്യമന്ത്രി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ക്യാബിനറ്റ് മന്ത്രി 71. -4, -7, -10, ... എന്ന സമാന്തര ശ്രേണിയെ സംബന്ധിച്ച് രണ്ട് പ്രസ്താവനകൾ തന്നിരിക്കുന്നു. ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ? I) പൊതു വ്യത്യാസം -3 ആണ്.II) ബീജഗിണത രൂപം -3n + 1. I ഉം II ഉം ശരിയാണ് I ശരിയും ॥ തെറ്റുമാണ് I ഉം॥ ഉം തെറ്റാണ് I തെറ്റും ॥ ശരിയുമാണ് 72. താഴെ തന്നിരിക്കുന്നവയിൽ ഗുണനഫലം എണ്ണൽ സംഖ്യകൾ വരുന്ന ജോടികൾ ഏവ? I) √0.8, √20 II) √0.8, √0.2 III √30, √1.2 IV √0.08, √0.02 I ഉം II ഉം ശരിയാണ് III ഉം IV ഉം ശരിയാണ് I ഉം III ഉം ശരിയാണ് III ഉം II ഉം ശരിയാണ് 73. |x-2| + |x- 6| = 10 ആണെങ്കിൽ x ന്റെ വിലകൾ ഏവ ? 9, -9 9, 1 1, -9 -1, 9 74. 1/9 = 0.11111... ആണ്. എങ്കിൽ √0.44444... ന്റെ ഭിന്ന സംഖ്യാരൂപം എന്ത്? 2/3 4/3 2/9 4/9 75. P(x) = 2x² + 4x - 5 എന്ന ബഹുപദത്തെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ശരിയായത് എഴുതുക. I) P(-1) = 7 ആണ്.॥) ഈ ബഹുപദത്തെ 2 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 ആണ്. I ഉം ॥ ഉം ശരിയാണ് I ശരിയും ॥ തെറ്റുമാണ് I ഉം ॥ ഉം തെറ്റാണ് I തെറ്റും ॥ ശരിയുമാണ് 76. ഒരാൾ സർക്കാർ സർവ്വീസിൽ നിന്ന് 31/3/2021 ൽ വിരമിച്ചു. ആയാൽ 25/09/2000 -ത്തിൽ സർവ്വീസ് ആരംഭിച്ചുവെങ്കിൽ ആകെ സർവ്വീസ് എത്ര വർഷം എത്ര മാസം എത്ര ദിവസം ആയിരിക്കും ? 20 വർഷം 6 മാസം 7 ദിവസം 20 വർഷം 5 മാസം 7 ദിവസം 20 വർഷം 5 മാസം 6 ദിവസം 20 വർഷം 6 മാസം 6 ദിവസം 77. ഒരു പ്രത്യേകതരം കോഡ് ഉപയോഗിച്ച് POLICE എന്നത് 763935 എന്നെഴുതുന്നു. എന്നാൽ ഇതേ കോഡുപയോഗിച്ച് CAT, DOG ഇവയെ എഴുതിയിരിക്കുന്നു. I) CAT 321॥) DOG 467താഴെ തന്നിരിക്കുന്നവയിൽ ശരിയേത് ? I ഉം॥ ഉം ശരിയാണ് I ശരിയും ॥ തെറ്റുമാണ് I ഉം ॥ ഉം തെറ്റാണ് I തെറ്റും ॥ ശരിയുമാണ് 78. 5 പേരെ ഒരു വൃത്തത്തിനും ചുറ്റും വിവിധ രീതിയിൽ ക്രമീകരിക്കുന്നു. ഇങ്ങനെ എത്ര വിധത്തിൽ ക്രമീകരിക്കാം? 25 24 10 20 79. ശങ്കുവിന്റെ വീട്ടിൽ കുറച്ചു പേരുണ്ട്. അവരുടെ എണ്ണത്തിന്റെ വർഗ്ഗത്തിൽ നിന്ന് 63 കുറച്ച് കിട്ടുന്ന സംഖ്യയുടെ വർഗ്ഗമൂലം കണ്ടാൽ വനിതകളുടെ എണ്ണം കിട്ടും. അത് 9 ആണ്, എന്നാൽ ആകെ ആൾക്കാരുടെ എണ്ണവും പുരുഷന്മാരുടെ എണ്ണവും എത്രയായിരിക്കും ? 11, 2 10, 1 13, 4 12, 3 80. 4, 8, 12, 16,...10, 14, 18, 22,... ഈ രണ്ട് സമാന്തര ശ്രേണികളുടെ 20 പദങ്ങളുടെ തുകകളുടെ വ്യത്യാസം കാണുക. 100 130 120 124 81. Our teacher used to ________ many Interesting examples while teaching grammar. cite sight site cight 82. Emotional stress is one of the reasons for ______, the crime of killing a new born child. Infanticide genocide filicide matricide 83. What are the _______ to become a college principal ? criterion criteria criterias criterium 84. Meera's parents helped her to do her homework, _________? don't they does she didn't they didn't she 85. Arun ______ his grandparents last week. called at called out called off called on 86. While I was going to the market, I _____ my friend. met have met had met meet 87. Identify the correct passive form of the given sentence. ‘She is teaching Mathematics’ Mathematics are being taught by her Mathematics is being taught by her Mathematics has been taught by her Mathematics is taught by her 88. Read the sentence below to find out whether there is any grammatical error in it. The error if any will be in one part of the sentence. if there is no error the answer is D. Mark the answer in the response sheet. No sooner had his father come home then he started reading No error 89. In the question given below there is a sentence of which some parts have been jumbled up. Rearrange these parts which are labelled PQR and S to produce the correct sentence. Choose the proper sequence and mark your response in the sheet. P. because they had so littleQ. Thousands of years ago,R. our ancestors had to save and storeS. whatever they could save QRSP RSQP QPRS SPQR 90. The idiom ‘a red letter day’ means a boring day a sad day a dangerous day a happy day 91. പൂരണി തദ്ധിതത്തിനൊരുദാഹരണം, കള്ളത്തരം ഒന്നാമൻ മിടുക്കി നല്ലവൻ 92. താമര + കുളം - ഇവ ചേർത്തെഴുതുമ്പോൾ ഏതു സന്ധിയിൽ വരുന്നു? ദ്വിത്വസന്ധി ലോപസന്ധി ആഗമസന്ധി ആദേശസന്ധി 93. ശരിയായ ഭാഷാ പ്രയോഗം തെരഞ്ഞെടുക്കുക. പ്രളയ ബാധിതരായിട്ട് ഏകദേശം അമ്പതോളം പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. ഏകദേശം അമ്പതോളം പ്രളയബാധിതർ ക്യാമ്പുകളിലായി കഴിയുന്നുണ്ട്. ക്യാമ്പുകളിലെ പ്രളയബാധിതരായി ഏകദേശം അമ്പതോളം പേർ കഴിയുന്നുണ്ട്. ക്യാമ്പുകളിൽ അമ്പതോളം പ്രളയബാധിതർ കഴിയുന്നുണ്ട്. 94. ശ്ലോകത്തിൽ കഴിക്കുക എന്ന ശൈലിയുടെ ആശയം. വളരെ സംഗ്രഹിക്കുക ശ്ലോകം പാടുക ശ്ലോകം തീർക്കുക വളരെ വിപുലമായി കാര്യങ്ങൾ ചെയ്യുക 95. സൂര്യന്റെ പര്യായപദമല്ലാത്തതേത് ? ആദിത്യൻ അരുണൻ സോമൻ ആര്യമാവ് 96. വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രമാണ് ? കടലരികത്ത് കടൽത്തീരത്ത് കടൽക്കാറ്റത്ത് കടൽക്കാക്കകൾ 97. നന്തനാർ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ? പി. വി. നാരായണൻ നായർ പി. ദാമോദരൻ പി. സി. കുട്ടികൃഷ്ണൻ പി. സി. ഗോപാലൻ 98. ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം നേടിയ കൃതി. ഉമ്മാച്ചു ഖസാക്കിന്റെ ഇതിഹാസം ഓടക്കുഴൽ അഗ്നിസാക്ഷി 99. മുതലക്കണ്ണീർ എന്ന ശൈലിയുടെ ഏറ്റവും അനുയോജ്യമായ ഇംഗ്ലീഷ് വിവർത്തനം. Crocodile tears Crocodile tales Crocodile tails Crocodile teeth 100. അക്കിലസ്സിന്റെ ഉപ്പൂറ്റി എന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം. Achilles knees Achilles footprint Achilles toes Achilles heel Related Share: Kerala Gurukulam Previous post LD Clerk Main Model Exam 02 November 21, 2021 Next post LGS Main Model Exam 01 November 23, 2021 You may also like Practice Quiz 379 19 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 378 8 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 377 6 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)