Plus 2 Level പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്കുള്ള അറിയിപ്പ്
06.08.2022, 27.08.2022 എന്നീ തീയതികളിലെ Plus 2 Level പ്രാഥമിക പരീക്ഷ ചുവടെ പറയുന്ന കാരണങ്ങളാല്‍ എഴുതാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികളില്‍ മതിയായ രേഖകള്‍ സഹിതം അവരവരുടെ പരീക്ഷാ കേന്ദ്രം ഉള്‍പ്പെടുന്ന ജില്ലാ PSC ഓഫീസില്‍ നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ നേരിട്ട് അപേക്ഷ നല്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 17.09.2022-ല്‍ നടക്കുന്ന മൂന്നാം ഘട്ട പരീക്ഷ എഴുതുവാന്‍ അവസരം നല്‍കുന്നതാണ്.
തിരുവനന്തപൂരം ജില്ലയിലെ അപേക്ഷകള്‍ ആസ്ഥാന ഓഫീസിലെ EF Section-ല്‍ നല്‍കേണ്ടതാണ്. Tappal/Email വഴി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
31.08.2022 വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.
സ്വീകാര്യമായ കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. PSC പരീക്ഷാദിവസം അംഗീകൃത സർവ്വകലാശാലകള്‍/ സ്ഥാപനങ്ങള്‍ നടത്തുന്ന പരീക്ഷയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രണ്ട് പരീക്ഷകളുടേയും അഡ്മിഷന് ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നത്) ഹാജരാക്കിയാല്‍ സ്വീകരിക്കുന്നതാണ്.
2. ആക്സിഡന്റ് പറ്റി ചികില്‍സയില്‍ ഉള്ളവര്‍, അസുഖബാധിതര്‍ എന്നിവര്‍ ഹോസ്പിറ്റലില്‍ ചികില്‍സ നടത്തിയതിന്റെ ചികില്‍സാ സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും (നിശ്ചിത മാതൃകയില്‍ ഉള്ളത്) ഹാജരാക്കിയാല്‍ സ്വീകരിക്കുന്നതാണ്.
3. പ്രസവസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ചികില്‍സാ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (നിശ്ചിത മാതൃകയില്‍ ഉള്ളത്) എന്നിവ രണ്ടും ചേര്‍ത്ത് അപേക്ഷിച്ചാല്‍ സ്വീകരിക്കുന്നതാണ്.
4. പരീക്ഷാ ദിവസം സ്വന്തം വിവാഹം നടക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ തെളിവുസഹിതം അപേക്ഷിച്ചാല്‍ സ്വീകരിക്കുന്നതാണ്.
വിശദവിവരങ്ങളും Medical Certificate-ന്റ മാതൃകയും PSC Website-ല്‍ Must know എന്ന Link-ലും August 15-ന്റെ PSC Bulletin-ലും ലഭ്യമാണ്.
Ph:- 0471-2546260, 246