Kerala PSC Press release 18.10.2021
കേരള പബ്ലിക് സര്‍വീസ് കമ്മിഷന് 2021 ഒക്ടോബര്‍ 21, 23 തീയതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ അതിതീവ്ര മഴയെ തുടര്‍ന്ന് മാറ്റി വച്ചു. പുതുക്കിയ പരീക്ഷാതീയതികള്‍ പിന്നീട് അറിയിക്കും.
അഭിമുഖം
തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 529/2019) തസ്തികയിലേക്ക് 2021 ഒക്ടോബര്‍ 22, 27, 28, 29 തീയതികളില്‍ പി.എസ്.സി. തിരുവനന്തപുരം ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍, മൊബൈല്‍ സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യു മെമ്മോ, വ്യക്തി വിവരക്കുറിപ്പ്, കോവിഡ് 19 ചോദ്യാവലി എന്നിവ പ്രൊഫൈലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് പ്രമാണങ്ങള്‍, ഒറ്റത്തവണ പ്രമാണപരിശോധനാ സര്‍ട്ടഫിക്കറ്റിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ, ഇന്റര്‍വ്യു മെമ്മോ, വൃക്തിവിവരക്കുറിപ്പ് പൂരിപ്പിച്ചത്, കോവിഡ് 19 ചോദ്യാവലി എന്നിവ സഹിതം ഇന്റര്‍വ്യൂ മെമ്മോയില്‍ പറയുന്ന സമയത്തും, തീയതിയിലും കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കേണ്ടതാണ്.
വകുപ്പുതല പരീക്ഷ – സ്പെഷ്യല്‍ ടെസ്റ്റ്
കേരള ക്രിമിനല്‍ ജുഡീഷ്യല്‍ ടെസ്റ്റ് (സ്പെഷ്യല്‍ ടെസ്റ്റ് – സെപ്തംബര്‍ 2020) വകുപ്പുതല പരീക്ഷ 2021 നവംബര്‍ 9, 10, 12, 15, 16, 17 തീയതികളില്‍ ഉച്ചയ്ക്ക് 2.00 മണി മുതല്‍ 4.30 മണി വരെ എല്ലാ ജില്ലകളിലെയും പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് ഒ.എം.ആര്. ആയി നടത്തും. ടൈംടേബിളും സിലബസും കമ്മിഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാര്‍ത്ഥികള്‍ക്ക് സ്വന്തം പ്രൊഫൈലില്‍ നിന്നും 2021 നവംബര്‍ 1 മുതല്‍ അഡ്മിഷന് ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.