കേരള PSC, 2023 ജനുവരി 23 ന് ചേര്ന്ന കമ്മിഷന് യോഗതീരുമാനം
ഐ.ടി.ഐ. അടിസ്ഥാന യോഗ്യത ഉത്തരവ്: നിലവിലുള്ള വിജ്ഞാപനങ്ങൾക്ക് ബാധകമാവില്ല
ഐ.ടി.ഐ. അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള തസ്തികകൾക്ക് ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് 17.01.2023-ന് മുൻപുള്ള വിജ്ഞാപനങ്ങൾക്ക് ബാധകമാക്കേണ്ടതില്ലെന്ന് കമ്മിഷൻ തീരുമാനിച്ചു. അതിനു ശേഷമുള്ള വിജ്ഞാപനങ്ങൾക്ക് ഉത്തരവ് ബാധകമാക്കുന്നത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തുവാനും തീരുമാനിച്ചു.
പരീക്ഷയെഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും
പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്തുവാനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കുവാനുമാണ് കൺഫർമേഷൻ സമ്പ്രദായം കൊണ്ടുവന്നത്. എന്നാൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വർദ്ധിച്ചുവരുന്നതായി കമ്മിഷൻ വിലയിരുത്തി. ഇത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്ന സാഹചര്യത്തിൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്ത ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ മരവിപ്പിക്കുന്നതടക്കമുള്ള കർശനമായ നടപടികളിലേക്ക് കടക്കുവാൻ കമ്മിഷൻ തീരുമാനിച്ചു.
താഴെപ്പറയുന്ന തസ്തികകളിലേക്ക് അഭിമുഖം നടത്തും
- ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ – ആയുർവേദ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 307/2022).
- മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഡ്രില്ലിങ് അസിസ്റ്റന്റ് (ഏഴാം എൻ.സി.എ. പട്ടികജാതി) (കാറ്റഗറി നമ്പർ 493,/2021).
- തിരുവനന്തപുരം ജില്ലയിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. – രണ്ടാം എൻ.സി.എ. ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 218/2022).
- ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. (ജൂനിയർ) ഫിസിക്സ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 455,/2022).
- കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ വർക്സ് മാനേജർ (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 513/2021).
താഴെപ്പറയുന്ന തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
- വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ഇലക്രടിക്കൽ ആൻഡ് ഇലക്ട്രോണിക്സ്) (കാറ്റഗറി നമ്പർ 461/2021).
- തൃശൂർ ജില്ലയിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. (ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 188/2021).
- കാസർഗോഡ് ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ – സംസ്കൃതം (ഒന്നാം എൻ.സി.എ. പട്ടികജാതി) (കാറ്റഗറി നമ്പർ 499/2021).
- കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം (കാറ്റഗറി നമ്പർ 476/2021).
- ഇടുക്കി, കോട്ടയം ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 – ഒന്നാം എൻ.സി.എ. ധീവര, ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 227/2022, 228/2022).
താഴെപ്പറയുന്ന തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
- വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പ്/മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (രണ്ടാം എൻ.സി.എ. ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 775/2021).
- ഫിനാൻസ് വകുപ്പിൽ അസിസ്റ്റന്റ് (പട്ടികജാതി /പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 25/2021).
താഴെപ്പറയുന്ന തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും
- ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ (ഡ്രഗ്സ് സ്റ്റാൻഡേർഡൈസേഷൻ യൂണിറ്റ്) (കാറ്റഗറി നമ്പർ 97/2022).
- ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് (കോമൺ ഫെസിലിറ്റി സർവീസ് സെന്റർ) വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ (പ്ലാസ്റ്റിക്) (കാറ്റഗറി നമ്പർ 386/2021).
- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പ്രോസ്തോഡോണ്ടിക്സ്) (കാറ്റഗറി നമ്പർ 94/2022).
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി – തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 612/2021).
- വിവിധ ജില്ലകളിൽ എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ എൽ.ഡി. ക്ലർക്ക് (വിമുക്തഭടൻമാർ മാത്രം) – എൻ.സി.എ. മുസ്ലീം, പട്ടികജാതി, എസ്.ഐ.യു.സി. നാടാർ (കാറ്റഗറി നമ്പർ 176/2022, 177/2022, 178/2022).
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (ഒന്നാം എൻ.സി.എ. പട്ടികവർഗ്ഗം, എൽ.സി./എ.ഐ., പട്ടികജാതി) (കാറ്റഗറി നമ്പർ 278/2022, 279/2022, 280/2022).
- എറണാകുളം, മലപ്പുറം ജില്ലകളിൽ കൃഷി വകുപ്പിൽ ട്രാക്ടർ ഡ്രൈവർ (കാറ്റഗറി നമ്പർ 405/2020).
- കോട്ടയം ജില്ലയിൽ എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ എൽ.ഡി. ടൈപ്പിസ്റ്റ്/ക്ലർക്ക് ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലർക്ക് (വിമുക്തഭടൻമാർ മാത്രം) എൻ.സി.എ. മുസ്ലീം, എൽ.സി. /എ.ഐ. (കാറ്റഗറി നമ്പർ 779/2021, 780/2021).
- കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഇലക്ട്രിക്കൽ എഞ്ചിനീയർ (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 53/2022).
- കേരള പോലീസ് സർവീസിൽ അസിസ്റ്റന്റ് ഡയറക്ടർ (ബയോളജി) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 62/2022).
താഴെപ്പറയുന്ന തസ്തികകളിലേക്ക് അർഹതാപട്ടിക പ്രസിദ്ധീകരിക്കും
- കേരള വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 – എൻ.സി.എ. മുസ്ലീം (കാറ്റഗറി നമ്പർ 634/2021).
- കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടി.പി. യൂണിറ്റ്) ജൂനിയർ ടൈം കീപ്പർ (കാറ്റഗറി നമ്പർ 52/2022).
- കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 83/2021).
- സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/ കോർപ്പറേഷനുകളിൽ (കെ.എസ്.ആർ.ടി.സി., കെ.എൽ.ഡി.ബി., എസ്.എഫ്.സി.കെ. തുടങ്ങിയവ) ജൂനിയർ അസിസ്റ്റന്റ/അസിസ്റ്റന്റ ഗ്രേഡ് 2/എൽ.ഡി.ക്ലർക്ക്/ക്ലർക്ക്/ഫീൽഡ് അസിസ്റ്റന്റ് ഡിപ്പോ അസിസ്റ്റന്റ് തുടങ്ങിയവ (കാറ്റഗറി നമ്പർ 653/2021).