ARIYIPPU – RELINQUISHMENT – REGARDING
റാങ്ക് ലിസ്റ്റിൽ നിന്നും പേര് നീക്കം ചെയ്യുന്നവർക്കുള്ള റീലിങ്ക്വിഷ്മെൻ്റ് നടപടി സംബന്ധിച്ച സന്ദേശം പൊതു അറിയിപ്പായി പി.എസ്.സി.യിൽ റജിസ്ട്രർ ചെയ്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും പ്രൊഫൈൽ വഴി നൽകിയിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ നിന്നും പേര് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നവർ മാത്രം നിർദ്ദേശം പാലിച്ചാൽ മതിയാകുന്നതാണ്. അല്ലാത്തവർ അതൊരറിയിപ്പായി മാത്രം കണക്കാക്കേണ്ടതാണ്.
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് പ്രസിദ്ധപ്പെടുത്തുന്ന റാങ്ക് പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം പരിത്യാഗം ചെയ്ത് അറിയിച്ച് സമര്‍പ്പിക്കുന്ന അപേക്ഷയിലെ നോട്ടറിയുടെ സാക്ഷ്യപ്പെടുത്തലില്‍ ഉദ്യോഗാര്‍ത്ഥി തന്റെ മുമ്പാകെ ഹാജരായാണ് ഒപ്പ് രേഖപ്പെടുത്തിയതെന്ന പ്രസ്താവന ഉണ്ടെങ്കില്‍ മാത്രം ആ അപേക്ഷ സ്വീകരിച്ചാല്‍ മതിയെന്ന് കമ്മീഷന് ഉത്തരവായിട്ടുണ്ട്. എന്നാല്‍, വിവിധ റാങ്ക് പട്ടികകളില്‍ നിന്നു നിയമന ശിപാര്‍ശ നല്കി വരുന്നതിന് മദ്ധ്യേ പുറപ്പെടുവിച്ച ഈ ഉത്തരവ് മേല്‍ വിവരിച്ച സാക്ഷ്യപ്പെടുത്തല്‍ ഇല്ലാതെ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ കൂടി ന്യൂനത രഹിതമാക്കി സ്വീകാര്യമാക്കുന്നതിന് ഒരു അവസരം നല്‍കുന്നതിന് കമ്മീഷന് ഉത്തരവായിട്ടുണ്ട്. അതിനായി സത്യവാങ് മൂലം പുതിയതായി സമര്‍പ്പിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പത്തു ദിവസത്തെ സമയം അനുവദിക്കുകയും അങ്ങനെ ലഭിക്കുന്ന ന്യൂനത രഹിത അപേക്ഷ ആദ്യം ലഭിച്ച തീയതിയുടെ അടിസ്ഥാനത്തില്‍ തന്നെ പരിഗണിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുമാണ്. ന്യൂനത പരിഹരിക്കുന്നതിന് വീണ്ടും അവസരം നല്‍കുന്നതല്ല. 2022 ഡിസംബര്‍ 31 വരെ ലഭിക്കുന്ന നിയമന പരിത്യാഗ അപേക്ഷകള്‍ക്ക് ഇത് ബാധകമാണ്.
01.01.2023 മുതല്‍ ലഭിക്കുന്ന അപേക്ഷകള്‍ മേല്‍ പരാമര്‍ശിച്ചിരിക്കുന്ന സത്യവാങ് മൂലം ഉണ്ടെങ്കില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. പുതുക്കിയ നിയമന പരിത്യാഗ അപേക്ഷ ഫോം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Click here