Kerala PSC ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കുക
അപേക്ഷ സംബന്ധിച്ചുള്ള പരാതികള്‍
ഓരോ തസ്തികയുടേയും അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലെ My Application ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ pdf ഡോക്യുമെന്റ് ആയി ഡൌണ്‍ലോഡ് ചെയ്യുകയോ അല്ലെങ്കില്‍ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുകയോ ചെയ്യേണ്ടതാണ്. അപേക്ഷകള്‍ സംബന്ധിച്ചുള്ള പരാതികള്‍ അതിന്റെ പകര്‍പ്പില്ലാതെ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
പരീക്ഷയ്ക്ക് confirmation നടത്തുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടത്
ഉദ്യോഗാര്‍ത്ഥികള്‍ തസ്തികയ്ക്ക് confirmation ചെയ്യുമ്പോള്‍ ലഭിക്കുന്ന OTP നിര്‍ദ്ദിഷ്ട സ്ഥാനത്ത് ടൈപ്പ് ചെയ്ത് Click Here ബട്ടണ്‍ ക്ലിക്ക് ചെയ്തതിനുശേഷം താഴെ കാണുന്ന ഡിക്ലറേഷന്‍ tick ചെയ്ത് Submit Confirmation ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് കാണിക്കുന്ന OK ബട്ടണും ക്ലിക്ക് ചെയ്ത് കണ്ഫര്മേഷന് പൂര്‍ത്തിയാക്കേണ്ടതാണ്. അതിനുശേഷം പ്രൊഫൈലിലെ Confirmation ലിങ്കില്‍ പോയി തസ്തികയുടെ കണ്ഫര്മേഷന് Received ആയോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
പ്രധാന അറിയിപ്പ് – മൊബൈല്‍ SMS സംബന്ധിച്ച് ശ്രദ്ധിക്കുക
കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ആഫീസുകളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയക്കുന്ന SMS-കള്‍ ചില കമ്പനികളുടെ ഫോണുകള്‍ ഉപയോഗിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് karnataka public service commission എന്ന തലക്കെട്ടില്‍ മെസ്സേജുകള്‍ ദൃശ്യമാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരം ഫോണുകളിലെ ഓപ്പറേറ്റിംഗ് സംവിധാനം KPSC എന്നത് Kerala PSC യ്ക്ക് പകരം Karnataka PSC എന്ന് വ്യാഖ്യാനിക്കുന്നതിനാലാണ് തെറ്റായി ദൃശ്യമാകുന്നത്. പ്രസ്തുത ഹാന്‍ഡ്സെറ്റ് ഉപയോഗിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അത്തരം തലക്കെട്ടോടെ ലഭിക്കുന്ന SMS കളും പരിശോധിച്ച് അവ Kerala PSC യുടേതാണോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതോടൊപ്പം ഉദ്യോഗാര്‍ത്ഥികള്‍ SMS ലഭിച്ചാലുടന്‍ അവരവരുടെ പ്രൊഫൈല്‍ സന്ദേശങ്ങള്‍/ ഇ-മെയില്‍ എന്നിവകൂടി പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് അറിയിക്കുന്നു.