Daily Quiz – Answers 01
ഏപ്രിൽ 07 നു ചോദിച്ച ചോദ്യത്തിന്റെ ഉത്തരം
ഞങ്ങളും ഞങ്ങളോടൊപ്പവും ഞങ്ങളിൽ പകുതിയും അതിന്റ പകുതിയും ഞാനും ചേർന്നാൽ 100 എങ്കിൽ ഞങ്ങൾ എത്ര?
ഉത്തരം: 36
ഞങ്ങൾ: 36
ഞങ്ങളോടൊപ്പം: 36
ഞങ്ങളിൽ പകുതി: 18
അതിന്റെ പകുതി: 9
ഞാൻ : 1
36+36+18+9+1=100
ഏപ്രിൽ 06 നു ചോദിച്ച ചോദ്യത്തിന്റെ ഉത്തരം
Q: 5 പട്ടാളക്കാർ താമസിക്കുന്ന ഒരു വലിയ കൊട്ടാരത്തിലാണ് നിങ്ങൾ നിൽക്കുന്നത്. ഓരോ സൈനികനും 5 മുറികളുണ്ട്. ഓരോ മുറിയിലും 5 വലിയ കടുവകളുണ്ട്. ഓരോ വലിയ കടുവയ്ക്കും 5 ചെറിയ കടുവകളുണ്ട്. ഓരോ കടുവയ്ക്കും 4 കാലുകളാണുള്ളത്. കൊട്ടാരത്തിൽ എത്ര കാലുകളുണ്ട്?
Ans: സൈനികരുടെ കാലും എന്റെ കാലും കൂടി = 12
5 സൈനികർക്കും കൂടി 25 റൂം
ഒരു റൂമിൽ 5 വലിയ കടുവയും 25 ചെറിയ കടുവയും, അപ്പോൾ മൊത്തം 30 കടുവകൾ ഒരു റൂമിൽ
മൊത്തം 25 റൂമിലും ആയി 25 x 30 = 750 കടുവകൾ = 3000 കാലുകൾ
3000 + 12 = 3012 കാലുകൾ