Notifications
Clear all
General Discussion
1
Posts
1
Users
0
Likes
1,420
Views
Topic starter
25/09/2020 10:48 pm
വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 വ്യാപനം തടയുന്നതിനായി താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പരീക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും, ഉദ്യോഗാര്‍ത്ഥികളും പാലിക്കേണ്ടതാണ്.
- കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാനദണ്ഡങ്ങളും സുരക്ഷാ ക്രമീകരണങ്ങളും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് പരീക്ഷാ നടത്തിപ്പിലും ബാധകമായിരിക്കും. പരീക്ഷക്ക് എത്തുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളും, പരീക്ഷാ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് പുറത്തിറക്കിയ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
- പരീക്ഷാ കേന്ദ്രത്തിലെത്തുന്ന ഉദ്യോഗാര്‍ത്ഥികളും ജീവനക്കാരും സാമൂഹിക അകലം പാലിക്കേണ്ടതും, മാസ്ക് ധരിക്കേണ്ടതുമാണ്.
- ക്വാറന്റീനില്‍ കഴിയുന്ന ഉദ്യോഗാര്‍ത്ഥികള്‍, അന്യ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക അനുമതിയോടെ പരീക്ഷക്ക് എത്തുന്നവര്‍ എന്നിവര്‍ മതിയായ രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയിട്ടുള്ള ക്വാറന്റീന് കാലാവധി പൂര്‍ത്തിയാകാത്ത ഉദ്യോഗാര്‍ത്ഥികള്‍, മറ്റു കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് ചീഫ് സൂപ്രണ്ടിന് ബോദ്ധ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ എന്നിവരെ പ്രത്യേക മുറിയില്‍ ഇരുത്തി പരീക്ഷ എഴുതിപ്പിക്കുന്നതാണ്. ടി ഉദ്യോഗാര്‍ത്ഥികള്‍ ചീഫ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശം പാലിച്ചുകൊണ്ട് പരീക്ഷ എഴുതുവാന്‍ സന്നദ്ധരാകേണ്ടതാണ്.
- ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇടയ്ക്കിടയ്ക്ക് കൈകള്‍ Sanitise ചെയ്യുന്നതിന് ചെറിയ സാനിറ്റൈസര്‍ (Transparent Bottle) പരീക്ഷാഹാളില്‍ കൊണ്ടുവരാവുന്നതാണ്.
- പരീക്ഷക്ക് എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ അതാത് പരീക്ഷാകേന്ദ്രത്തിലെ അധികൃതര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിച്ചുകൊണ്ട് പരീക്ഷ എഴുതേണ്ടതാണ്.
- നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുതാര്യമായ bottle-ല്‍ കുടിവെള്ളം കൊണ്ടുവരുവാന്‍ അനുവദിക്കാവുന്നതാണ്.
- പരീക്ഷക്ക് എത്തുന്ന ഉദ്യോഗാര്‍ത്ഥികളും ജീവനക്കാരും നിര്‍ബന്ധമായും തെര്‍മല്‍ സ്കാനിങിന് വിധേയരാകേണ്ടതാണ്.
- ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രത്തില്‍ കൂട്ടംകൂടി നില്‍ക്കാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.