Cat No: 339/2019 - Last Grade Servants (Special Recruitment from ST only) - Various
ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Exam date and syllabus for the exam Last Grade Servants
ഈ തസ്തികയുടെ പ്രാഥമിക പരീക്ഷ ഫെബ്രുവരി മാസം നടക്കുന്നതാണ്. കൃത്യമായ പരീക്ഷ തീയതി വന്നിട്ടില്ല. വരുമ്പോൾ ഇവിടെ നൽകുന്നതായിരിക്കും.
ഈ തസ്തികയ്ക്ക് നിങ്ങൾ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ 2020 നവംബർ 23 മുതൽ ഡിസംബർ 12 വരെ confirmation നൽകാവുന്നതാണ്.
Confirmation നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here for detailed syllabus
സൗജന്യ ഓൺലൈൻ പരിശീലനം ലഭിക്കുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ അംഗമാകുക. Click here for details
ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്സ് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് -പട്ടികവര്‍ഗ്ഗ വിഭാഗത്തിനു മാത്രം) - തിരുത്തല്‍ വിജ്ഞാപന അറിയിപ്പ്
വിവിധ വകുപ്പുകളില്‍ ലാസ്റ്റ്ഗ്രേഡ് സര്‍വ്വന്റ്സ് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ മാത്രം ) തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ -339/2019 ആയി 11.12.2019 ലെ ഗസറ്റില്‍ തിരുവനന്തപൂരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം , തൃശ്ശൂര്‍ , പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസറഗോഡ് ജില്ലകളിലേക്ക് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതിക്ക് മുമ്പ് മിലിട്ടറി ഗ്രാജ്വേഷന് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ളതും, വിജ്ഞാപന സമയത്ത് ഒറ്റത്തവണ രജിസ്ട്രേഷന് മുഖേന അപേക്ഷിക്കാന്‍ കഴിയാത്തതുമായ വിമുക്ത ഭടന്മാരായ പട്ടിക വര്‍ഗ്ഗ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് 11.12.2019- ലെ ഗസറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള മറ്റ് യോഗ്യതകള്‍ നേടിയിട്ടുണ്ടങ്കില്‍ മുകളില്‍ പറഞ്ഞ തസ്തികയ്ക്ക് ഏതെങ്കിലും ഒരു ജില്ലയില്‍ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്നത് 01.12.2020 മുതല്‍ 12.12.2020 അര്‍ദ്ധരാതി 12 മണിവരെ മാത്രമാണ്. അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 12.12.2020 വരെ പരീക്ഷ എഴുതുന്നതിനുള്ള സ്ഥിരീകരണം ((Confirmation) നല്‍കാവുന്നതാണ്.
15.01.2020- തീയതിക്കോ അതിനു മുമ്പോ മിലിട്ടറി ഗ്രാജ്വേഷന് സര്‍ട്ടിഫിക്കറ്റ് നേടിയ വിമുക്ത ഭടന്മാരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ മേല്പ്പറയുന്ന കാലയളവില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. ഇതിന് വിരുദ്ധമായി സമര്‍പ്പിക്കപ്പെടുന്ന ഉദ്യോ ഗാര്‍ത്ഥികളുടെ അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്.
Preliminary Exam Result Published
Thiruvananthapuram - Click here for Result
Pathanamthitta - Click here for Result
Ernakulam - Click here for result
Kannur - Click here for Result
Wayanad - Click here for result
Idukki - click here for result
Thrissur - Click here for result
Kollam - Click here for result
Kozhikode - Click here for result
Palakkad - Click here for result
Kasaragod - Click here for result
ഈ തസ്തികയുടെ പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള മുഖ്യ പരീക്ഷയുടെ(Main Exam) വിവരങ്ങൾ
Medium of Question: Malayalam/Tamil/Kannada
Mode of Exam: OMR
Total Mark: 100
Duration: 1 hour 15 minutes
Exam Date: November 27 2021, Saturday
Admission Tickets available from: November 13 2021
Detailed Exam Syllabus: Click here
Short List Published
Thiruvananthapuram - Click here for view
Kasargod - Click here for view
kollam - Click here for view
Palakkad - Click here for view
Idukki - Click here for view
തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിലെ Last Grade Servants(SR for ST Only)(Cat.No. 339/19)തസ്തികയുടെ 20.04.2022 തീയതിയിൽ പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന 04/06/2022 തീയതിയിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ തിരുവനന്തപുരം ജില്ലാ ഓഫീസിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചിട്ടുള്ള പ്രൊഫൈൽ മെസ്സേജ്, എസ്.എം.എസ് എന്നിവയിൽ നിർദ്ദേശിച്ചിട്ടുള്ള പ്രകാരം അസ്സൽ സർട്ടിഫിക്കറ്റുകൾ പ്രൊഫൈലിൽ അപ് ലോഡ് ചെയ്യേണ്ടതും മെസ്സേജിൽ സൂചിപ്പിച്ചിട്ടുള്ള സ്ഥലത്തും, സമയത്തും വെരിഫിക്കേഷന് ആവശ്യമായ അസ്സൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് One Time Verification Profile ൽ login
ചെയ്യുക. വെരിഫിക്കേഷന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ സർക്കാരിന്റെ കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
പാലക്കാട് ജില്ലയിലെ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (കാറ്റഗറി നമ്പർ : 339/2019,308,/2020, 5.48/2019) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി സാധ്യതാപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ പ്രമാണ പരിശോധന കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പാലക്കാട് ജില്ലാ ഓഫീസിൽ വെച്ച് 30.05.2022 മുതൽ 10.06.2022 വരെയുള്ള തീയതികളിൽ നടത്തുന്നതാണ്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് Profile/SMS വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ തങ്ങളുടെ അസ്സൽ പ്രമാണങ്ങൾ Profile-ൽ upload ചെയ്ത് പ്രസ്തുത അസ്സൽ പ്രമാണങ്ങൾ സഹിതം നിർദ്ധിഷ്ട തീയതിയിൽ തൊട്ടടുത്ത പി.എസ്.സി. ഓഫീസിൽ വെരിഫിക്കേഷന് ഹാജരാകേണ്ടതാണ്.