
L P School Teacher (Malayalam Medium) 088/2024 – Question Paper and Answer Key
FINAL ANSWER KEY
Question Paper Code: 088/2024
Name of Post: L P School Teacher (Malayalam Medium)
Category Code: 212/2023,213/2023,214/2023,215/2023,491/2023,513/2023,514/2023,610/2023,709/2023, 212/23,213/23,214/23,215/23
Date Of Test: 20-Jul-2024
1. താഴെപ്പറയുന്നവയിൽ ശ്രീനാരായണഗുരുവിന്റെ കൃതി അല്ലാത്തത് ഏതാണ് ?
(A) ദൈവദശകം
(B) പ്രാചീന മലയാളം
(C) ആത്മോപദേശ ശതകം
(D) ദർശനമാല
2. ഹാരപ്പൻ ജനതയ്ക്ക് ചെമ്പ് ലഭിച്ചിരുന്ന സ്ഥലം
(A) ലോത്തൽ
(B) മോഹൻജോദാരോ
(C) ഖ്രേതി
(D) ധോളവീര
3. ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം
(A) ജനുവരി 12, 1936
(B) ഡിസംബർ 12, 1936
(C) ഒക്ടോബർ 12, 1936
(D) നവംബർ 12, 1936
4. ഉത്തരവാദ ഭരണം നേടുന്നതിനായി രൂപീകരിക്കപ്പെട്ട തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
(A) പട്ടം. എ. താണു പിള്ള
(B) ഇക്കണ്ടവാര്യർ
(C) അക്കമ്മ ചെറിയാൻ
(A) എൻ. വി. ജോസഫ്
5. CSIR-ന്റെ പൂർണ്ണരൂപം
(A) ദി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്
(B) ദി സെന്റർ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച്
(C) ദി കൗൺസിൽ ഓഫ് ഇന്റർ നാഷണൽ റിലേഷൻസ്
(D) ദി കൗൺസിൽ ഓഫ് ഇന്റർ സ്റ്റേറ്റ് റിലേഷൻസ്
6. സമത്വ സമാജ സ്ഥാപകൻ ആരാണ് ?
(A) വി. ടി. ഭട്ടതിരിപ്പാട്
(B) വൈകുണ്ഠ സ്വാമികൾ
(C) പണ്ഡിറ്റ് കെ. പി. കറുപ്പൻ
(D) വാഗ്ഭടാനന്ദൻ
7. ചുവടെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റു പദവി അലങ്കരിച്ചിരുന്ന വനിതകൾ ആരെല്ലാം ?
i. സരോജിനി നായിഡു
ii. മഹാദേവി ചതോപാധ്യായ
iii. നെല്ലി സെൻ ഗുപ്ത
iv. ആനി ബസന്റ്
(A) ഒന്നും രണ്ടും ശരിയാണ്
(B) ഒന്നും മൂന്നും നാലും ശരിയാണ്
(C) എല്ലാം ശരിയാണ്
(D) നാല് മാത്രം ശരിയാണ്
8. ക്യൂണിഫോം ലിപി ഏതു സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) ഈജിപ്ഷ്യൻ സംസ്കാരം
(B) ചൈനീസ് സംസ്ലാരം
(C) മെസൊപൊട്ടോമിയൻ സംസ്കാരം
(D) ഹാരപ്പൻ സംസ്ലാരം
9. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക.
(A) ഇന്ത്യ വിൻസ് ഫ്രീഡം – സുഭാഷ് ചന്ദ്രബോസ്
(B) അൺ ഹാപ്പി ഇന്ത്യ – ലാലാ ലജ്പത് റായ്
(C) ഇന്ത്യ ഡിവൈഡഡ് – ഡോ. രാജേന്ദ്ര പ്രസാദ്
(D) എ പാസ്സേജ് ടൂ ഇന്ത്യ – ഇ. എം. ഫോസ്റ്റർ
10. ചുവടെ തന്നിരിക്കുന്ന സംഭവങ്ങൾ പരിഗണിക്കുക.
1. ഭഗത്സിംഗ് തൂക്കിലേറ്റപ്പെട്ടു
2. വാഗൺ ട്രാജഡി
3. മിന്റോമോർലി പരിഷ്കാരങ്ങൾ
4. ചൗരി ചൗരാ സംഭവം
ശരിയായ കാലഗണനാ ക്രമത്തിൽ എഴുതുക.
(A) 1, 2, 3, 4
(B) 2, 1, 4, 3
(C) 2, 1, 3, 4
(D) 3, 2, 1, 4
Question Removed
11. 2024 ജനുവരി 24-ന് അന്തരിച്ച പ്രശസ്ത ചരിത്രകാരി
(A) മന്നു ഭണ്ഡാരി
(B) ആർ. ചമ്പകലക്ഷ്മി
(C) ഗീത മേത്ത
(D) മഹാദേവി വർമ്മ
Question Removed
12. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ നിലവിലെ ചെയർമാൻ ആരാണ് ?
(A) പ്രൊഫ. ഡി. എൻ. ത്രിപാഠി
(B) സുദർശൻ റാവു
(C) ബസുദേവ് ചാറ്റർജി
(D) രഘുവേന്ദ്ര തൻവാർ
13. പാർലമെന്റിന്റെ ചുമതലകളിൽ ഉൾപ്പെടാത്ത ചൂമതല ഏതാണ് ?
(A) നിയമനിർമാണം
(B) കാര്യനിർവഹണ വിഭാഗത്തെ നിയന്ത്രിക്കൽ
(C) ഭരണഘടന ഭേദഗതി
(D) ബില്ലുകൾ അംഗീകരിക്കൽ
Question Removed
14. “ധാതുക്കളുടെ കലവറ” എന്നറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം ഏതാണ് ?
(A) ഉത്തര പർവത മേഖല
(B) ഉപദ്വീപീയ പീഠഭൂമി
(C) ഉത്തര മഹാസമതലം
(D) തീരപ്രദേശം
15. ഇന്ത്യാഗവൺമെന്റിന്റെ നിയമനിർമാണ വിഭാഗത്തിൽ ഉൾപ്പെടുന്നവർ ആരെല്ലാം ?
(A) രാഷ്ട്രപതി, ലോകസഭ, രാജ്യസഭ
(B) രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിസഭ
(C) പ്രധാനമന്ത്രി, ലോകസഭ, രാജ്യസഭ
(D) രാഷ്ട്രപതി, ഉപരാഷ്ട്രപതി, മന്ത്രിസഭ
16. ജറ്റ് വിമാനങ്ങളുടെ സുഗമസഞ്ചാരം സാധ്യമാകുന്ന അന്തരീക്ഷ മണ്ഡലം ഏത് ?
(A) തെർമോസ്ഫിയർ
(B) ട്രോപ്പോസ്ഫിയർ
(C) സ്ട്രാറ്റോസ്ഫിയർ
(D) മിസോസ്ഫിയർ
17. സാമൂഹീകരണത്തെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
i. വിമർശനങ്ങളെ ഉൾക്കൊള്ളുന്നു.
ii. ഗ്രൂപ്പ് പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്നു.
iii. പ്രശ്ങ്ങൾ മറ്റുള്ളവരുമായി പങ്ക് വെയ്ക്കുന്നു.
(A) Only (i & iii)
(B) Only (i & ii)
(C) Only (ii & iii)
(D) മുകളിലുള്ളവയെല്ലാം
18. സ്ക്കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ഏതാണ് ?
(A) തെലുങ്കാന
(B) കേരളം
(C) ഉത്തർപ്രദേശ്
(D) രാജസ്ഥാൻ
19. രാജ്യത്ത് ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള നിയമസഭ ഏതാണ് ?
(A) മധ്യപ്രദേശ്
(B) മഹാരാഷ്ട്ര
(C) ഛത്തിസ്ഗഡ്
(D) ഉത്തർപ്രദേശ്
20. താഴെ കൊടുത്തിരിക്കുന്ന യൂണിറ്റുകൾ ശ്രദ്ധിക്കുക.
i. ഫെർമി
ii. ആങ്സ്ട്രം
iii. അസ്ട്രോണമിക്കൽ യൂണിറ്റ്
iv. പ്രകാശവർഷം
ശരിയുത്തരം തെരഞ്ഞെടുക്കുക.
(A) എല്ലാം ദൂരത്തിന്റെ യൂണിറ്റുകളാണ്
(B) എല്ലാം സമയത്തിന്റെ യൂണിറ്റുകളാണ്
(C) i, ii, iii ദൂരത്തിന്റെ യൂണിറ്റുകളും iv സമയത്തിന്റെ യൂണിറ്റുമാണ്
(D) ii, iii ദൂരത്തിന്റെ യൂണിറ്റുകളും i, iv സമയത്തിന്റെ യൂണിറ്റുകളുമാണ്
21. താഴെ കൊടുത്തിരിക്കുന്നതിൽ സംരക്ഷിത ബലത്തിന്റെ നിർവചനങ്ങളിൽ പെടുന്നത് ഏതാണ് ?
(A) ഒരു സംരക്ഷിതബലം ചെയ്യുന്ന പ്രവർത്തി അഗ്രബിന്ദുക്കളെ മാത്രം ആശ്രയിക്കുന്നു.
(B) സംരക്ഷിത ബലം ∆V(x) = – F(x) ∆x എന്ന സമവാക്യത്തിൽ കാണിച്ചിരിക്കുന്ന അദിശ അളവായ V(x) ൽ നിന്നും രൂപീകരിക്കാൻ കഴിയില്ല.
(C) തുടങ്ങിയ ബിന്ദുവിൽ തിരിച്ചെത്തുന്ന ഒരു പാതയിൽ സംരക്ഷിതബലം ചെയ്യുന്ന പ്രവർത്തി ഒരിക്കലും പൂജ്യമായിരിക്കില്ല.
(D) ഗുരുത്വാകർഷണ ബലം ഒരു സംരക്ഷിത ബലമല്ല.

Correct Answer 22: Option B
23. വ്യത്യസ്ത ഛേദതലത്തോടു കൂടിയ രണ്ടു സിറിഞ്ചുകൾ (സൂചിയില്ലാത്തവ) വെള്ളം നിറച്ച് ഒരു ഇറുകിയ റബ്ബർ ട്യൂബുമായി ബന്ധിപ്പിച്ചിരിക്കുന്നു. ചെറിയ പിസ്റ്റണിന്റെയും വലിയ പിസ്റ്റണിന്റെയും വ്യാസങ്ങൾ യഥാക്രമം 2 cm ഉം 10 cm ഉം ആണ്. ചെറിയ പിസ്റ്റണിൽ 1 N ബലം പ്രയോഗിക്കുമ്പോൾ വലിയ പിസ്റ്റണിൽ അനുഭവപ്പെടുന്ന ബലം എത്ര ?
A) 10 N
B) 20 N
C) 25 N
D) 50 N
24. +2.5 ഡയോപ്റ്റർ പവ്വർ ഉള്ള ഒരു ലെൻസിന് മുന്നിൽ 50 cm അകലെ വച്ചിട്ടുള്ള ഒരു വസ്തുവിന് ലഭിക്കുന്ന പ്രതിബിംബത്തിന്റെ രേഖീയ ആവർത്തനം താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ?
(A) -4
(B) +4
(C) -0.25
(D) +0.25
25. 50 Ω, 100 Ω, 200 Ω വീതം പ്രതിരോധമുള്ള മൂന്ന് ബൾബുകൾ സമാന്തര രീതിയിൽ 200V DC സ്രോതസുമായി ഘടിപ്പിച്ചിരിക്കുന്നു. താഴെ കൊടുത്തിരിക്കുന്നതിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
(A) 200 Ω പ്രതിരോധമുള്ള ബൾബിനാണ് ഏറ്റവും കൂടിയ പവ്വർ
(B) 100 Ω പ്രതിരോധമുള്ള ബൾബിനാണ് ഏറ്റവും കൂടിയ പവ്വർ
(C) 50 Ω പ്രതിരോധമുള്ള ബൾബിനാണ് ഏറ്റവും കൂടിയ പവ്വർ
(D) മൂന്ന് ബൾബുകൾക്കും തുല്യ പവ്വർ ആണ്
26. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഒരു വീറ്റ്സ്റ്റൺ ബ്രിഡ്ജാണ്. G എന്നത് ഒരു ഗാൽവനോ: മീറ്ററും. ഗാൽവനോ മീറ്ററിലെ കറന്റ് എത്രയാണ് ?

(A) പൂജ്യം ആമ്പിയർ
(B) 1 ആമ്പിയർ
(C) 2 ആമ്പിയർ
(D) 3 ആമ്പിയർ
27. തമോഗർത്തങ്ങൾ, ന്യൂട്രോൺ നക്ഷത്രങ്ങൾ, പൾസറുകൾ എന്നിവയുടെ പഠനത്തിനായി 2024 ജനുവരിയിൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത് ?
A) ZPoSat
B) NPoSat
C) XPoSat
D) IPoSat
28. സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൗത്യമാണ് ആദിത്യ എൽ 1.
i. എൽ 1 ഭൂമിയിൽ നിന്നും ഏകദേശം 1.5 ദശലക്ഷം കി. മീ. അകലെയാണ്.
ii. ഇതിൽ ആകെ ഏഴ് പേലോഡുകൾ ആണ് ഉള്ളത്.
iii. ഇത് സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ എന്നിവയെക്കുറിച്ച് പഠനം നടത്തും.
താഴെ കൊടുത്തിരിക്കുന്നതിൽ ശരിയുത്തരം ഏത് ?
(A) (i), (ii), (iii) മൂന്നും ശരിയാണ്
(B) (i), (ii), (iii) മൂന്നും തെറ്റാണ്
(C) (i) തെറ്റും (ii), (iii) ശരിയുമാണ്
(D) (i) ശരിയും (ii), (iii) തെറ്റാണ്
29. നൽകിയിരിക്കുന്ന ഉപഷെല്ലുകളിൽ ഏതിനാണ് ഏറ്റവും കൂടുതൽ ഊർജ്ജം ഉള്ളത് ?
A) 3d
B) 4s
C) 3p
D) 2p
30. ഏത് ഗ്രൂപ്പ് മൂലകങ്ങളെയാണ് ‘കാൽക്കജൻസ്’ എന്ന പേരിൽ അറിയപ്പെടുന്നത് ?
(A) 18
(B) 17
(C) 15
(D) 16
31. താഴെ നൽകിയിരിക്കുന്നതിൽ ‘ഒക്റ്ററ്റ് നിയമം” പാലിക്കാത്ത സംയുക്തം ഏത് ?
A) CH₄
B) PCl5
C) H₂O
D) CO₂
32. STP-യിൽ 2 മോൾ ഹൈഡ്രജൻ വാതകത്തിന്റെ വ്യാപ്തം കാണുക.
A) 22.4 l
B) 11.2 l
C) 44.8 l
D) 10 l
33. ഏത് നിയമമാണ് ദ്രാവകത്തിൽ ഒരു വാതകത്തിന്റെ ലയനത്തെ വിശദീകരിക്കുന്നത് ?
(A) ഡാൾട്ടൺസ് നിയമം
(B) ഹെൻറീസ് നിയമം
(C) ചാൾസ് നിയമം
(D) അവഗാഡ്രോ നിയമം
34. താഴെ കൊടുത്തിരിക്കുന്നതിൽ റീചാർജബിൾ അല്ലാത്ത ബാറ്ററി ഏതാണ് ?
(A) ലെഡ് സ്റ്റോറേജ് സെൽ
(B) നികാഡ് സെൽ
(C) Hg-സെൽ
(D) ലിഥിയം അയോൺ ബാറ്ററി
35. ‘മോൺസ്’ പ്രക്രിയ വഴി ശുദ്ധീകരിക്കാൻ കഴിയുന്ന മൂലകം ഏതാണ് ?
A) Ni
B) Zr
C) Cu
D) Fe
36. ആഗോളതാപനത്തിന് കാരണമാകുന്ന പ്രാഥമിക ഹരിതഗൃഹ വാതകം ഏതാണ് ?
A) N₂
B) O₂
C) CO₂
D) Ar
37. ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ് ആദ്യമായി വിശദീകരിക്കുകയും അതിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്ത ശാസ്ത്രജ്ഞൻ ആര് ?
(A) ഐസക് ന്യൂട്ടൺ
(B) നീൽസ് ബോർ
(C) ജെയിംസ് ക്ലാർക്ക് മാക്സ്വെൽ
(D) ആൽബർട്ട് ഐൻസ്റ്റീൻ
38. ഒരു ജീനിന്റെ ഒന്നിലധികം പ്രഭാവം
(A) ഉൽപരിവർത്തനം (Mutation)
(B) പ്ലിയോട്രോപിസം (Pleiotropism)
(C) പുന:സംയോജനം (Recombination)
(D) അറ്റാവിസം (Atavism)
39. ആധുനിക വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ
(A) റോബർഡ് H. വിറ്റാതർ
(B) കാൾ ലിനേയസ്
(C) ഹ്യൂഗോ ഡിവ്രീസ് (Hugo deVries)
(D) M. J. ഷ്ളീഡൻ
40. Jacobson’s organ (‘ജേക്കബ്സ്സൺസ് organ’) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) സ്പർശനം
(B) ഗന്ധം
(C) കാഴ്ച
(D) കേൾവി
41. താഴെ തന്നിരിക്കുന്നവയിൽ വീഡ് കില്ലർ (Weed Killer) കളനാശിനി ആയി ഉപയോഗിക്കുന്നത് ഏത് ?
A) IBA
B) IAA
C) NAA
D) 2, 4 – D
42. ലോക അൽഷിമേഴ്സ് ദിനം (World Alzheimer’s Day) ആയി ആചരിക്കുന്ന ദിനം ഏത് ?
A) 04 May
B) September 21
C) January 30
D) September 10
43. ഗാമാ ടോക്കോഫെറോൾ (Gamma tocopherol) എന്നറിയപ്പെടുന്ന വിറ്റാമിൻ ഏത് ?
A) Vitamin B9
B) Vitamin B7
C) Vitamin E
D) Vitamin K
44. ലോകാരോഗ്യസംഘടന നിർദ്ദേശ പ്രകാരം ക്ഷയരോഗ ചികിത്സാ സംവിധാനം ആണ്
(A) വൈഡൽ ടെസ്റ്റ്
(B) DOTS (ഡോട്ട്സ്)
(C) ELISA
(D) ജീൻതെറാപ്പി (Gene therapy)
45. ‘Bird eye chilli’ (ബേർഡ് ഐ മുളക്) ഇന്ത്യയിലെ ഏതു സംസ്ഥാനത്തു നിന്നാണ് ആദ്യമായി കയറ്റുമതി ചെയ്യുന്നത് ?
(A) തമിഴ്നാട്
(B) കേരളം
(C) ഉത്തരാഖണ്ഡ്
(D) മിസോറാം
46. ഒരു വാട്ടർടാങ്കിൽ 10½ ലിറ്റർ വെള്ളം ഒഴിച്ചപ്പോൾ ആ ടാങ്കിന്റെ 3/4 ഭാഗം നിറഞ്ഞു. ആ ടാങ്ക് നിറയാൻ വേണ്ട വെള്ളത്തിന്റെ അളവ്
(A) 21 ലിറ്റർ
(B) 14 ലിറ്റർ
(C) 7 ലിറ്റർ
(D) 12½ ലിറ്റർ

A) 8
B) 0.8
C) 0.08
D) 0.008
48. ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചി 120° തിരിയുമ്പോൾ അതിന്റെ മണിക്കൂർ സൂചി തിരിയുന്ന കോണളവ്
(A) 30°
(B) 25°
(C) 20°
(D) 10°

A) 31
B) 32
C) 37
D) 39
50. 8 സംഖ്യകളുടെ ശരാശരി 32 അവയിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 31. ഒഴിവാക്കിയ സംഖ്യ
(A) 31
(B) 32
(C) 37
(D) 39
51. 4a = 6b = 8c ആയാൽ a : b : c =
A) 6 : 3 : 4
B) 4 : 6 : 3
C) 6 : 4 : 3
D) 4 : 6 : 8
52. ഒരു കവാടത്തിൽ 4 മണികൾ ഉണ്ട്. അവ യഥാക്രമം U 4 sec., 6 sec., 8 sec., 10 sec. ഇടവിട്ട് മുഴങ്ങുന്നു. അവ എല്ലാം കൂടി ഒന്നിച്ചു മുഴങ്ങിയതിനുശേഷം 30 മിനിറ്റ് പൂർത്തിയാകുന്നതിനിടയിൽ അവ എത്ര പ്രാവശ്യം ഒന്നിച്ചു മുഴങ്ങിയിരിക്കും ?
A) 5
B) 15
C) 10
D) 20
53. 5 പുരുഷൻമാർ 3 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 4 സ്ത്രീകൾ 6 ദിവസം കൊണ്ടാണ് ചെയ്തു തീർക്കുന്നത്. ആ ജോലി അവർ ഒന്നിച്ചു ചെയ്താൽ എത്ര ദിവസം കൊണ്ടാണ് പൂർത്തിയാകുന്നത് ?
A) 1
B) 2
C) 3
D) 4
54. ‘A’ എന്ന സ്ഥലത്തു നിന്നും ‘B’ എന്ന സ്ഥലത്തേക്കുള്ള ദൂരം 5 km ആണ്. ‘A’-ൽ നിന്നും ഒരു കാറും ഒരു സ്കൂട്ടറും ഒരേ സമയം ‘B’ യിലേക്ക് യാത്ര തിരിച്ചു. സ്കൂട്ടറിന്റെ സ്പീഡിന്റെ ഇരട്ടി വേഗതയിലാണ് കാർ യാത്ര ചെയ്തത്. കാർ ഇടക്ക് പെട്രോൾ അടിക്കാൻ കയറിയതിനാൽ 3 മിനിറ്റ് യാത്ര ചെയ്തില്ല. അതിനുശേഷം യാത്ര തുടർന്നു. കാറും സ്കൂട്ടറും ഒരുമിച്ചാണ് ‘B’-ൽ എത്തിച്ചേർന്നത്. എങ്കിൽ കാറിന്റെ
വേഗത
A) 30 km/hr
B) 60 km/hr
C) 50 km/hr
D) 100 km/hr
55. 20, 40, 22, 38, 26, 34, _____, _____ ഈ സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യകൾ യഥാക്രമം
A) 32, 28
B) 28, 32
C) 36, 24
D) 24, 36
56. ഒരു നിശ്ചിത തുകയ്ക്ക് 5% നിരക്കിൽ രണ്ടു വർഷത്തേക്ക് ലഭിക്കുന്ന സാധാരണ പലിശയും, കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം 1,000 രൂപയാണ്. എങ്കിൽ തുക എത്ര ?
A) 3,00,000
B) 4,00,000
C) 5,00,000
D) 6,00,000
57. ഒരു സംഖ്യയുടെ ‘4’ മടങ്ങ് ആ സംഖ്യയേക്കാൾ 2 കുറവായ സംഖ്യയുടെ ‘5’ മടങ്ങിനേക്കാൾ ഒന്നു കൂടുതലാണ്. എങ്കിൽ ആദ്യത്തെ സംഖ്യ
A) 5
B) 8
C) 9
D) 10
58. ഒരു കച്ചവടക്കാരൻ 1,500 രൂപയ്ക്ക് വാങ്ങിയ ഫാൻ 20% കൂട്ടി പരസ്യവില ഇട്ടശേഷം 10% ഡിസ്കൗണ്ടിൽ വിൽക്കുന്നു. എങ്കിൽ ലാഭശതമാനം
(A) 8%
(B) 10%
(C) 12%
(D) 15%
59. ഒരു മീറ്റർ നീളമുള്ള ഒരു കമ്പി വളച്ചുണ്ടാക്കാവുന്ന ചതുർഭുജത്തിന്റെ ഏറ്റവും കൂടിയ പരപ്പളവ്
(A) 225 cm²
(B) 625 cm²
(C) 500 cm²
(D) 2500 cm²
60. ഒരു കുടുംബത്തിന്റെ ബഡ്ജറ്റിൽ വിവിധ ഇനങ്ങൾക്ക് നൽകുന്ന പരിഗണന ചുവടെ തന്നിരിക്കുന്നു.
ഭക്ഷണം – 30%
വസ്ത്രം – 10%
വിദ്യാഭ്യാസം – 25%
ആരോഗ്യം – 20%
വിനോദം – 15%
ഈ വിവരങ്ങൾ ഒരു പൈഡയഗ്രം ഉപയോഗിച്ച് സൂചിപ്പിച്ചാൽ വിദ്യാഭ്യാസത്തെ സൂചിപ്പിക്കുന്ന വൃത്താംശത്തിന്റെ കേന്ദ്രകോണളവ്
A) 36°
B) 54°
C) 72°
D) 90°
61. ആദിരൂപങ്ങൾ (Archetypes) എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ച മന:ശാസ്ത്രജ്ഞൻ
(A) കാൾ ഗുസ്താവ് യുങ്ങ്
(B) സിഗ്മണ്ട് ഫ്രോയ്ഡ്
(C) ബി. എഫ്. സ്കിന്നർ
(D) നോം ചോംസ്കി
62.’രണ്ട് വയസ്സുള്ള കുട്ടി പെൻസിൽ പിടിക്കുന്നത് വിരലുകൾ മാത്രം ഉപയോഗിച്ച് കൊണ്ടല്ല, മറിച്ച് കൈപ്പത്തി അപ്പാടെ ഉപയോഗിച്ചാണ്’ – ഇത് ഏത് വികാസ തത്വത്തിന് ഉദാഹരണമാണ് ?
(A) വികാസം ഗതിനിയമം പാലിക്കുന്നു,
(B) വികാസം പാരമ്പര്യത്തെ ആശ്രയിച്ചിരിക്കുന്നു
(C) വികാസം സാമാന്യത്തിൽ നിന്ന് വിശേഷത്തിലേക്ക് കടക്കുന്നു,
(D) വികാസം അനുസ്യൂതമാണ്
63. നിഷേധം, ദമനം, യുക്തീകരണം, താദാത്മീകരണം, ആക്രമണം തുടങ്ങിയവ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) ജീവിതനൈപുണികൾ
(B) സമായോജനം
(C) വികാസഘട്ടങ്ങൾ
(D) പാരമ്പര്യം
64. ‘ഓർമ”‘യുമായി ബന്ധപ്പെട്ട് സമഗ്രപഠനം നടത്തിയ ജെ. ബി. വാട്സന്റെ ശിഷ്യനായ വിദ്യാഭ്യാസ വിദഗ്ധൻ ആര് ?
(A) കാൾ ലാഷ്ലി
(B) ആൽഫ്രഡ് ബിനേ
(C) വിൽഡെർ പെൻഫീൽഡ്
(D) ആർ. തോപ്സൺ
65. “പരിഷ്കൃതമായ യൂറോപ്യൻ കലകൾ, ശാസ്ത്രം, തത്വജ്ഞാനം, സാഹിത്യം എന്നിവയുടെ വ്യാപനം ലക്ഷ്യമാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസമാണ് ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിന് നാം ആഗ്രഹിക്കുന്നത്” – ഏത് വിദ്യാഭ്യാസ പരിഷ്കരണരേഖയിൽ ഉൾപ്പെടുത്തിയ പ്രസ്താവനയാണ് ഇത് ?
(A) 1844 ലെ ഹാർഡിൻജിന്റെ പ്രമേയം
(B) 1944 ലെ സാർജന്റ് പദ്ധതി
(C) 1902 ലെ ഇന്ത്യൻ സർവ്വകലാശാല കമ്മീഷൻ
(D) 1854 ലെ വുഡ്സ് ഡസ്പാച്ച്
66. ഭൂതദയ, അക്രമരാഹിത്യം, സ്വേച്ഛാധിപത്യം, അഹിംസ തുടങ്ങിയ സവിശേഷതകൾ (Traits) ഏത് വിഭാഗത്തിൽ പെടുന്നു ?
(A) മുഖ്യ സവിശേഷകങ്ങൾ
(B) മധ്യമ സവിശേഷകങ്ങൾ
(C) ദ്വിതീയ സവിശേഷകങ്ങൾ
(D) വ്യക്തിത്വം
67. ‘The Nature of Prejudice’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര് ?
(A) റോബർട്ട് ഹാവിഗസ്റ്റ്
(B) ഗോർഡൻ വില്ലാർഡ് ആൽപോർട്ട്
(C) ഹെൽവീഷ്യസ്
(D) ലോറൻസ് കോൾബർഗ്ഗ്
68. ‘ഉത്കൃഷ്ടത’ എന്ന വികാരഭാവം ഏത് തരം ജന്മവാസനയിൽ പെടുന്നതാണ് ?
(A) പൈതൃക വാസന
(B) നിർമ്മാണ വാസന
(C) സമ്പാദന വാസന
(D) ആത്മസ്ഥാപനം
69. അഭിപ്രേരണയെ കുറിച്ചുള്ള ഹിൽഗാർഡ് (Hilgard) ന്റെ വിഭജനത്തിൽ പെടാത്തത് ഏത് ?
(A) സാമൂഹികാഭിപ്രേരണ
(B) അന്ത:ചോദനം
(C) ധാരണം
(D) അഹംപൂർണമായ അഭിപ്രേരണ
70. ധാർമ്മിക വികാസഘട്ടങ്ങളെ സസൂക്ഷ്മം വിലയിരുത്തിക്കൊണ്ട് തന്റേതായ വികസന മാതൃക അവതരിപ്പിച്ച മന:ശാസ്ത്രജ്ഞൻ ആര് ?
(A) പിയാഷേ
(B) ലോറൻസ് കോൾബർഗ്
(C) സിഗ്മണ്ട് ഫ്രോയ്ഡ്
(D) തോൺഡൈക്
71. നേരത്തെ പഠിച്ച കാര്യങ്ങൾ പുതീയ പഠനത്തെ സ്വാധീനിക്കുന്നതിനെ എന്താണ് പറയുന്നത് ?
(A) പഠനാന്തരണം
(B) ക്രിയാ ഗവേഷണം
(C) പഠനവേഗം
(D) പരിപക്വനം
72. ബിംബനഘട്ടം (Iconic stage) എന്നത് ഏത് പഠനസിദ്ധാന്തത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടതാണ് ?
(A) സാമൂഹ്യജ്ഞാന നിർമ്മിതി
(B) ഗസ്റ്റാൾട്ട് സിദ്ധാന്തം
(C) വൈജ്ഞാനിക പഠന സിദ്ധാന്തം
(D) സാമൂഹിക പഠന സിദ്ധാന്തം
73. താഴെ പറയുന്നവയിൽ സർഗ്ഗാത്മകതയുടെ ഘട്ടങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
(A) സജ്ജീകരണം
(B) പ്രകാശനം
(C) വിലയിരുത്തൽ
(D) സംവാദാത്മക പഠനം
74. ‘മൃദുലത, ആലസ്യം തുടങ്ങിയ ദോഷങ്ങൾക്ക് കാരണമായി തീർന്നേക്കാവുന്ന സംഗീതത്തെ നാം വർജ്ജിക്കണം. അയോണിയൻ ക്രമവും ലിഡിയൻ ക്രമവും നാം ഉപേക്ഷിക്കണം’ – ഈ നിരീക്ഷണം മുന്നോട്ടു വെച്ച വിദ്യാഭ്യാസ ചിന്തകൻ
(A) റൂസ്സോ
(B) റസ്സൽ
(C) പ്ലേറ്റോ
(D) അരിസ്റ്റോട്ടിൽ
75. മാനസിക വൈകല്യങ്ങളെ തടയുകയും പരിഹരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അന്തർദേശീയതലത്തിൽ പ്രശസ്തമായ സ്ഥാപനം
A) NIOH
B) NIMH
C) NIVH
D) NIHH
76. ഗസ്റ്റാൾട്ട് മന:ശാസ്ത്രചിന്താധാരയിൽ പെടാത്ത വിദ്യാഭ്യാസ പണ്ഡിതൻ
(A) മാക്സ് വെർതൈമർ
(B) സി. എൽ. ഹൾ
(C) വുൽഫ് ഗാങ് കോഹ്ലർ
(D) കൂർട്ട് കോഫ്ക
77. ‘ബ്രിഡ്ജസ് ചാർട്ട്’ ഏത് മേഖലുമായി ബന്ധപ്പെട്ടതാണ് ?
(A) വൈകാരിക വികാസം
(B) സാമൂഹിക വികാസം
(C) സാന്മാർഗിക വികാസം
(D) ചാലക വികാസം
78. ആൽബർട്ട് ബന്ദൂരയുടെ നിരീക്ഷണ പഠനപ്രകിയയിൽ (Theory of Observational Learning) ഉൾപ്പെടാത്ത ഘടകം ഏത് ?
(A) മാതൃക നൽകൽ
(B) ശ്രദ്ധ
(C) നില നിർത്തൽ
(D) ഓർമ്മ
79. ദൃശ്യപരവും സ്ഥലപരവുമായ കഴിവുകളെ മാപനം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന പരീക്ഷ ഏതാണ് ?
(A) മെക്കാനിക്കൽ ഡെക്സ്റ്റിരിറ്റി ടെസ്റ്റ്
(B) ഫിംഗർ ഡെക്സ്റ്റിരിറ്റി ടെസ്റ്റ്
(C) മിനസോട്ട മാനുവൽ ഡെക്സ്റ്റിരിറ്റി ടെസ്റ്റ്
(D) ക്ലറിക്കൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
80. വൈകാരിക ബുദ്ധിയെ കുറിച്ച് ആഴത്തിലും ആധികാരികമായും പഠനം നടത്തിയ മന:ശാസ്ത്രജ്ഞൻ ആര് ?
(A) റിച്ചാർഡ് ലെവിൻടൺ
(B) എച്ച്. ജെ. ലൈസെക്ക്
(C) ആൽഫ്രെഡ് ബിനെ
(D) ഡാനിയൽ ഗോൾമാൻ
Read the following passage and answer the questions by choosing the correct option (81 – 83).
Like a good conversation, a good public speech is tuned to listeners. As you converse with people in social situations, you learn to monitor their reactions. If they look confused, you try to explain yourself more clearly. you may even give an example or tell a story. If they frown, you may replace an idea or present evidence that supports your views. If they smile or nod, you may feel you have the green light to develop your thoughts. If good conversations are interactive and audience centred, effective speeches are even more so.
81. What should a speaker do if the listeners disagree with him/her ?
A) repeat the statement
B) explain
C) give evidence
D) smile
82. What is the main theme of the passage ?
A) Qualities of a good conversation
B) Reactions of a good listener
C) Qualities of a good public speech
D) Monitoring the reactions of listeners
83. The term “green light” indicates that the speaker
A) may continue
B) may stop
C) give examples
D) monitor the thoughts
Answer the following questions by choosing the most appropriate answer from the given options (84 – 87).
84. One of the students ___________ not willing to do the exercise.
A) has
B) was
C) are
D) were
85. My teacher is interested ___________ reading novels.
A) in
B) of
C) about
D) on
86. The police had noticed _______ women entering the room without permission.
A) a
B) the
C) one
D) an
87. The doctor had already left when the patient ___________ the hospital.
A) reaches
B) reach
C) have
D) reached
88. Which of the following is closest in meaning to the word ‘conviction’ ?
A) strong belief
B) wrong evidence
C) wrong belief
D) strong disbelief
89. The receptive skills are
A) Listening and Reading
B) Speaking and Reading
C) Reading and Writing
D) Listening and Writing
90. Which of the following is a scoring indicator of speech?
A) punctuation
B) mechanics
C) intelligibility
D) legibility
91. “ആറു മലയാളിക്കു നൂറു മലയാളം
അര മലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല”. കുറിയ്ക്ക് കൊള്ളുന്ന ഈ വരികൾ ആരുടേതാണ് ?
(A) എൻ. എൻ. കക്കനാട്
(B) ചെമ്മനം ചാക്കോ
(C) കുഞ്ഞുണ്ണി
(D) സച്ചിദാനന്ദൻ
92. “കേരള മോപ്പസാങ്ങ് ‘ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആര് ?
(A) തകഴി ശിവശങ്കരപ്പിള്ള
(B) കാരൂർ നീലകണ്ഠപ്പിള്ള
(C) വൈക്കം മുഹമ്മദ് ബഷീർ
(D) പി. കേശവദേവ്
93. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2020-ലെ ബാലസാഹിത്യ പുരസ്കാരം ലഭിച്ച മലയാളത്തിലെ കഥാസമാഹാരം ഏത് ?
(A) കമ്പിളിക്കുപ്പായം
(B) ആകസ്മികം
(C) കല്യാശേരി തീസിസ്
(D) വാഴ്ത്തപ്പെട്ട പൂച്ച
94. ചുവടെ നൽകിയിരിക്കുന്നവയിൽ നപുംസക ലിംഗത്തെ സൂചിപ്പിക്കുന്നത് ഏത് ?
(A) പശു
(B) മേശ
(C) ആൺകുട്ടി
(D) കാള
95. മലയാളത്തോടൊപ്പം മറ്റേത് ഭാഷകൂടി ചേർന്നാണ് ‘മണിപ്രവാളം’ രൂപപ്പെട്ടിട്ടുള്ളത് ?
(A) തമിഴ്
(B) തെലുങ്ക്
(C) സംസ്കൃതം
(D) ഇംഗ്ലീഷ്
96. “കലാധരൻ” എന്നതിന് സമാനപദം അല്ലാത്തത് ഏത് ?
(A) രവി
(B) വിധു
(C) മൃഗാങ്കൻ
(D) നിശാധിപതി
97. ശ്രവണ നൈപുണിയുടെ വികാസത്തിനായി ജിജ്ഞാസ ഉണർത്തുന്നതും രസകരവുമായ അനുഭവങ്ങൾ കുട്ടികൾക്ക് നൽകേണ്ടതാണ്. ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതികരണം എന്ത് ?
(A) ഭാഗികമായി ശരി
(B) തെറ്റ്
(C) ഭാഗികമായി തെറ്റ്
(D) ശരി
98. കൈകൊണ്ട് കീറുന്നതിനുവേണ്ടി വ്യതൃസ്ത വസ്തുക്കൾ കുട്ടികൾക്ക് നൽകുന്നത് ഏത് വികാസ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനമാണ് ?
(A) വൈജ്ഞാനിക വികാസം
(B) സാമൂഹിക-വൈകാരിക വികാസം
(C) ശാരീരിക-ചാലക വികാസം
(D) ഭാഷാവികാസം
99. ഇപ്പോൾ നിലവിലുള്ള ഭാഷാപഠനരീതി ഏതെന്നാണ് നിങ്ങളുടെ അഭിപ്രായം ?
(A) അക്ഷരാവതരണ രീതി
(B) ആശയാവതരണ രീതി
(C) പ്രഭാഷണ രീതി
(D) പാഠപുസ്തക രീതി
100. ഭാഷയുമായി ബന്ധപ്പെട്ട പഠന പ്രക്രിയ നിരന്തര വിലയിരുത്തലിന്റെ ഭാഗമായി വിലയിരുത്തുമ്പോൾ പരിഗണിക്കേണ്ടുന്ന സൂചകങ്ങൾ ഏത് ?
(A) പഠനപ്രവർത്തനത്തിൽ പഠിതാവിന്റെ പങ്കാളിത്തം
(B) ഭാഷയിലെ ഉള്ളടക്കപരമായ ധാരണ
(C) വിവിധ ഭാഷാവ്യവഹാര രൂപങ്ങളിൽ പഠിതാവിന്റെ പ്രകടനം
(D) മേൽ സൂചിപ്പിച്ചവ[(A), (B), (C)]യെല്ലാം